എന്താണ് ലോ ഓഫ് ചെയിൻസ് ?
തീവ്രതയെ വെല്ലുവിളിക്കുന്ന തരത്തിലുള്ള സ്കെയിലിംഗ് നടത്താൻ ഉതകുന്ന രീതിയിലുള്ള ഒരു ഫ്രെയിം വർക്ക് ഒപ്ടിമിസം പരിചയപ്പെടുത്തുന്നത്
ആർട്ടിക്കിൾ എഴുതിയത് lawpanda | എഡിറ്റ് ചെയ്തിരിക്കുന്നത് trewkat അതുപോലെ Hiro Kennelly | കവർ ആർട്ട് ചെയ്തിരിക്കുന്നത് Chameleon
ഒപ്ടിമിസം കളക്റ്റീവ്, എന്ന വളരെ പ്രചാരമുള്ള എതേറിയം ലയർ 2 സ്കെയിലിംഗ് സൊല്യൂഷൻ ഈ അടുത്തായിട്ട് ലോ ഓഫ് ചെയിൻസ് ന്റെ ആദ്യത്തെ രൂപരേഖ അനാവരണം ചെയ്തു. തിയറി പ്രകാരം, OP സ്റ്റാക്കിൽ ബിൽഡ് ചെയ്തിട്ടുള്ള ബ്ലോക്ക്ചെയിൻസിനെ ഗവേൺ ചെയ്യാൻ പോവുന്നത് ലോ ഓഫ് ചെയിൻസ് ആവും; ഇതാവും സൂപ്പർ ചെയിൻ എക്കോസിസ്റ്റം ആയി മാറുക- തുറന്ന, ഡിസെൻട്രലൈസ്ഡ് ബ്ലോക്ക് സ്പെയ്സിനായി സമർപ്പിക്കപ്പെട്ട ബ്ലോക്ക്ചെയിനുകളുടെ ഏകീകൃത കൂട്ടായ്മ. ലോ ഓഫ് ചെയിൻസ് ഒരു തുറന്ന നിഷ്പക്ഷത ഫ്രെയിം വർക്കിനെ പ്രതിനിധീകരിക്കുന്നു, അതുപോലെ ഇത് വഴി സൂപ്പർചെയിൻ പാർട്ടിസിപ്പന്റ്സിന് മിനിമം സ്റ്റാൻഡേർഡ് നിർവചിക്കാനും കഴിയും.
എന്താണ് OP സ്റ്റാക്ക്?
ഒപ്റ്റിമിസം മെയിൻനെറ്റിനെ ശക്തിപ്പെടുത്തുകയും അതിൽ തന്നെ ഓപ്പൺ സോഴ്സ് ഡെവലപ്മെന്റ് സുഗമമാക്കുകയും ചെയ്യുന്ന സോഫ്റ്റ്വെയർ മൊഡ്യൂളുകളുടെ ഒരു സീരീസ് ആണ് OP സ്റ്റാക്ക്. OP സ്റ്റാക്ക് നിലവിൽ BuildOnBase, opBNB, ourZORA, Magi തുടങ്ങിയ പ്രോജക്റ്റുകൾ ഹോസ്റ്റുചെയ്യുന്നു, കൂടാതെ ഫ്രീക്കൻസി വർദ്ധിക്കുന്നതിനനുസരിച്ച് പുതിയ ചെയിൻസ് വിന്യസിച്ചുകൊണ്ടിരിക്കുന്നു. ഒപ്റ്റിമിസം അതിന്റെ സമീപകാല ബെഡ്റോക്ക് അപ്ഗ്രേഡിനു പിന്നാലെ ആണ് സൂപ്പർചെയിൻ ആശയം അവതരിപ്പിക്കുന്നത്. OP-സ്റ്റാക്ക് അധിഷ്ഠിത ചെയിൻ ശൃംഖലയുടെ തുടർച്ചയായ സ്കെയിലിംഗ് സുഗമമാക്കുന്നതിനും ചില ഇന്റർകണക്റ്റിവിറ്റി അനുവദിക്കുന്നതിനുമാണ് സൂപ്പർചെയിൻ ഉപയോഗിക്കുന്നത്.
മോഡുലാർ ബ്ലോക്ക്ചെയിൻ തിയറിയുടെ ആദ്യ സാക്ഷാത്കാരമാണ് OP സ്റ്റാക്ക്. ഇത് എങ്ങനെ സാധ്യമാവും എന്ന് വിശദീകരിക്കുന്ന ചാർട്ടുകൾക്കു അതീതമായിട്ടു എല്ലാ ഘടകങ്ങളെയും സമന്വയിപ്പിക്കാൻ കെല്പുള്ള ഒരു കോഡ്ബേസ്- ലേക്ക് ഞങ്ങൾ നീങ്ങുന്നു.
ഇത് ഒരു എംഐടി-ലൈസൻസ് ഉള്ള പബ്ലിക് ഗുഡ് ആയതിനാൽ, ബിൽഡർമാർക്ക് അവർക്ക് അനുയോജ്യമെന്ന് തോന്നുന്നത് പോലെ OP സ്റ്റാക്ക് ഫോർക്ക് ചെയ്യാൻ കഴിയും. പ്രായോഗികമായി, വീണ്ടും വീണ്ടും ചെയ്യാനുള്ള അഥവാ ആവർത്തിക്കാനുള്ള സ്വാതന്ത്ര്യം സാധാരണയായി മാനദണ്ഡങ്ങൾ വ്യത്യസ്തമായി നടപ്പിലാക്കുന്നതിലേക്ക് നയിക്കുന്നു, അതുപോലെ യൂസേഴ്സിനും ബിൽഡേഴ്സിനും നേരിടേണ്ടിവരുന്ന ഒരു പ്രശ്നം എന്താണെന്നു വെച്ചാൽ , ഓരോ ചെയിനിന്റെയും ഗുണനിലവാരം, സുരക്ഷ, ന്യുട്രാലിറ്റി തുടങ്ങിയവ സ്വയം പരിശോധിക്കേണ്ടി വരും എന്ന അവസ്ഥ ആണ്. ഈ അവസ്ഥയെ ഇല്ലാതെ ആക്കുകയാണ് ലോ ഓഫ് ചെയിൻ. സൂപ്പർചെയിനിന്റെ ഭാഗമാകാൻ സ്വമേധയാ തിരഞ്ഞെടുക്കുന്ന OP ശൃംഖലകൾക്ക് മാത്രമേ ശൃംഖലകളുടെ നിയമം ബാധകമാകൂ.
ലോ ഓഫ് ചെയിൻസ് എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് ?
വലിയ മാനദണ്ഡങ്ങളോ എന്തെങ്കിലും ഒരു സ്റ്റാൻഡേർഡോ ഒന്നും കൂടാതെയാണ് ഓരോ OP സ്റ്റാക്ക് ചെയിൻ നിലവിൽ ഇൻഡിപെൻഡന്റ് ആയി പ്രവർത്തിക്കുന്നത്. ഒപ്റ്റിമിസം കളക്ടീവിന്റെ ഗവണൻസിനോടുള്ള പരീക്ഷണാത്മകവും ചടുലവുമായ സമീപനത്തിന്റെ അതേ സിരയിൽ രൂപകല്പന ചെയ്ത ഗവേർണൻസ് സംവിധാനങ്ങൾക്കൊപ്പം, ലോ ഓഫ് ചെയിൻസ് ഓപ്റ്റിമിസം ഗവേണൻസിന്റെ ഗൈഡിങ് പ്രിൻസിപ്പിൽ ആയി മാറുകയും, തുറന്ന പ്രതിജ്ഞാബദ്ധത ഉയർത്തിപ്പിടിക്കുന്ന ഒരു ഏകീകൃത ശൃംഖലയായി സൂപ്പർ ചെയിനിന്റെ പരിണാമം സുഗമമാക്കുകയും ചെയ്യും. ബ്ലോക്ക്സ്പേസും അതോടൊപ്പം ഡിസെൻട്രലൈസ്ഡ് ആവുന്നു.
കൂടുതൽ വ്യക്തമായി പറഞ്ഞാൽ, ലോ ഓഫ് ചെയിൻസ് എന്നത് ഇതിൽ അടങ്ങിയ പാർട്ടിസിപ്പന്റ്സ് അതുപോലെ പ്ലാറ്റ്ഫോമിനെ കുറിച്ചുള്ള പ്രതീക്ഷകൾ, സെക്യൂരിറ്റി സ്റ്റാൻഡേർഡ്സ് , സൂപ്പർ ചെയിനിലെ ഉപപോക്താക്കളുടെയും സെർവിസറുടെയും സുരക്ഷ എന്നിവയ്ക്കെല്ലാം ഒരു നിശ്ചിത സ്റ്റാൻഡേർഡ് സെറ്റ് ചെയ്യുക എന്ന ലക്ഷ്യത്തോടെ ആണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ബ്ലോക്ക് എക്സ്പ്ലോററുകൾ,, ഇന്ഡക് സ്സിംഗ്, സീക്വന്സിങ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള് വികസിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള സൂപ്പര്ചെയിനിലെ എകണോമി സ്കെയിലിംഗ് സാധ്യമാക്കും.
വളരെ വല്ല്യ രീതിയിൽ കോംപാറ്റിബിൾ ആവുന്ന L2 ന്റെയും L3 യുടെയും ആദ്യ ചുവടാവും OP സ്റ്റാക്കിന്റെ വരവ്. ഞങ്ങൾ ഇതിനെ സ്നേഹപൂർവ്വം op-ചെയിൻസ് എന്ന് വിളിക്കുന്നു. പരസ്പരം ഒരുമിച്ചും അല്ലാതായെയും ഈ ഒരു കോഡ് ബേസിൽ തിരികെ കൺട്രിബ്യുട്ട് ചെയുമ്പോൾ, എതെറിയത്തിന്റെ ഭാവിക്കു വേണ്ടി ഏല്ലാവർക്കും ഒരുമിച്ച് പ്രവർത്തിക്കാം. സന്ദേശങ്ങൾ പരസ്പരം കൈമാറുന്ന ഫോർമാറ്റിലൂടെ ഈ ചെയിനുകൾ സ്വയം അല്ലാതെ മറ്റു ചെയിനുകളാൽ കസ്റ്റം അഡാപ്റ്റേഴ്സ് ഇല്ലാതെ തന്നെ പരസ്പരം കമ്മ്യൂണിക്കേറ്റ് ചെയ്യുന്നു.
സൂപ്പർ ചെയിനിന്റെ ഏറ്റവും അടുത്ത അനലോഗ് ആയി കരുതാവുന്ന ഒന്നാണ് കോസ്മോസ് ഇന്റർ-ബ്ലോക്ക്ചെയിൻ കമ്മ്യൂണിക്കേഷൻ (IBC) പ്രോട്ടോകോൾ. ഇതിനെ കുറിച്ച് പറയുകയാണെങ്കിൽ അസ്സെറ്റിനും ഡാറ്റ സെമാന്റിക്സിനും ഒരു പ്രായോഗിക സ്റ്റാൻഡേർഡ് സെറ്റ് ചെയ്യുന്നതിനോടൊപ്പം ഇതിനെ ഓതെന്റിക്കേഷനും ട്രാൻസ്പോർട്ടിനും ഓർഡറിങ്ങിനുമെല്ലാം ഉപയോഗിക്കുന്നലോ ലെവൽ പ്രിമിറ്റീവിന്റെ ഒരു സെറ്റ് എന്ന് വിശേഷിപ്പിക്കാം. എന്നിരുന്നാലും, സൂപ്പർചെയിനിൽ നിന്നും വ്യത്യസ്തമായി, IBC പ്രവർത്തിക്കുന്ന ബ്ലോക്ക്ചെയിനുകളുടെ നെറ്റ്-വർക്കിന് മുകളിൽ സൂചിപ്പിച്ച സവിശേഷതകൾക്കായി ഒരു മിനിമം സ്റ്റാൻഡേർഡ് തിരിച്ചറിയുന്നതിനെ കുറിച്ച് ചിന്തിക്കുകയോ ആശ്രയിക്കുകയോ ചെയ്യുന്നില്ല.
ലോ ഓഫ് ചെയിനിന്റെ ഇമ്പാക്ട്
ഒഫീഷ്യൽ ആയി അവതരിപ്പിച്ചുകഴിഞ്ഞാൽ, കൂടുതൽ ഡെവലപ്പർമാരെയും ഉപയോക്താക്കളെയും ഒപ്റ്റിമിസത്തിലേക്ക് ആകർഷിക്കുന്നതിലൂടെ OP സ്റ്റാക്ക് എക്കോസിസ്റ്റത്തിൽ കാര്യമായ സ്വാധീനം ചെലുത്താൻ ലോ ഓഫ് ചെയിൻസ് സഹായിക്കും. ലോ ഓഫ് ചെയിനിലെ ചില പ്രധാന നേട്ടങ്ങളിൽ ഇവ ഉൾപ്പെടുന്നു:
എളുപ്പമുള്ള ക്രോസ്-ചെയിൻ വികസനം: ഏത് OP ശൃംഖലയിലും പ്രവർത്തിക്കാൻ കഴിയുന്ന ക്രോസ്-ചെയിൻ ആപ്ലിക്കേഷനുകൾ നിർമ്മിക്കുന്നത് ഡെവലപ്പർമാർക്ക് എളുപ്പമാക്കും. ഇത് ഉപയോക്താക്കൾക്ക് അവരുടെ അസറ്റുകൾ OP ചൈനുകളിലേക്കു മാറ്റാൻ സൗകര്യമാവും.
മെച്ചപ്പെട്ട സുരക്ഷ: സൂപ്പർചെയിനിലേക്ക് തിരഞ്ഞെടുക്കുന്ന എല്ലാ OP ചെയിനുകൾക്കും ലോ ഓഫ് ചെയിൻസ് മിനിമം സുരക്ഷാ മാനദണ്ഡങ്ങൾ സ്ഥാപിക്കും, ഇത് സ്കാമ്മെർസ് അല്ലെങ്കിൽ മറ്റു അപകടങ്ങളായ സാഹചര്യങ്ങളിൽ നിന്ന് ഉപയോക്താക്കളെയും ഡവലപ്പർമാരെയും സംരക്ഷിക്കാൻ സഹായിക്കും.
വർദ്ധിച്ച സുതാര്യത: ലോ ഓഫ് ചെയിൻസ് OP സ്റ്റാക്ക് ഇക്കോസിസ്റ്റത്തിൽ സുതാര്യത വർദ്ധിപ്പിക്കും, ഉപയോക്താക്കൾക്കും ഡെവലപ്പർമാർക്കും ഇടയിൽ വിശ്വാസവും ആത്മവിശ്വാസവും വളർത്തും.
ലോ ഓഫ് ചെയിനിനെ സോഷ്യൽ കോൺട്രാക്ട് ആയി നോക്കുമ്പോൾ
തീർച്ചയായും, ഒപ്റ്റിമിസം ഗവേണൻസ് ഫോറത്തിൽ ഉയർന്നേക്കാവുന്ന മറ്റ് വിമർശനങ്ങൾക്കൊപ്പം, ലോ ഓഫ് ചെയിൻസിന്റെയും ഒപി സ്റ്റാക്കിന്റെയും ഒരൊറ്റ സീക്വൻസറിനെ ആശ്രയിക്കുന്നതിനെ വിമർശിക്കുന്നവരുണ്ട്. എന്താണെങ്കിലും, ബ്ലോക്ക്ചെയിൻ ആവാസവ്യവസ്ഥകളുടെ വികസനവും അതുപോലെ മൈൻസ്ട്രീം അഡോപ്ഷനും സുഗമമാക്കാൻ ലോ ഓഫ് ചെയിൻ പരിശ്രമിക്കുന്നു.
ഒരു അറ്റോർണി എന്ന നിലയിൽ, ഒപ്റ്റിമിസത്തിന്റെ ലോ ഓഫ് ചെയിൻസ് പ്രധാനപ്പെട്ട ആദർശങ്ങളിൽ കനമുള്ളതാണ്, പക്ഷേ നിയമത്തിൽ ലഘുവാണ്. കളക്ടീവിന്റെ പ്രഖ്യാപനത്തിൽ പറഞ്ഞിരിക്കുന്നതുപോലെ, “അടിസ്ഥാനപരമായി, ലോ ഓഫ് ചെയിൻ ഒരു സാമൂഹിക കരാറാണ് (നിയമപരമായ ഒന്നല്ല) . . . .” ഒപ്റ്റിമിസം ഗവേണൻസ് പേജിലെ ഡിസ്ക്ലെയിമറിലും ഇത് വീണ്ടും സ്ഥിരീകരിക്കുന്നു:
[ദി ലോ ഓഫ് ചെയിൻ] അടിസ്ഥാനപരമായി സാമൂഹിക സ്വഭാവമുള്ളതാണ്, ഇത് ഒപ്ടിമിസം ഗവേര്ണൻസിനെയും ഒപ്ടിമിസം കളക്റ്റീവിലെ പങ്കാളികളെയും നയിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ഇതൊരു നിയമപരമായ കരാറല്ല, കൂടാതെ നിയമപരമായി നടപ്പിലാക്കാൻ കഴിയുന്ന വാറന്റികളോ പ്രാതിനിധ്യങ്ങളോ നഷ്ടപരിഹാരങ്ങളോ അവകാശങ്ങളോ ബാധ്യതകളോ നൽകുന്നില്ല. പങ്കെടുക്കുന്നവർ സ്വതന്ത്രമായി ലോ ഓഫ് ചെയിനിൽ പ്രതിജ്ഞാബദ്ധരാണ്. ഈ മാർഗ്ഗനിർദ്ദേശങ്ങളോടുള്ള അവരുടെ പങ്കിട്ട പ്രതിബദ്ധതയുടെ ബലത്തിൽ ഒരു കക്ഷിയും അപരനെ ബന്ധിപ്പിക്കാനുള്ള കഴിവ് നേടുന്നില്ല.
ഉദാഹരണത്തിന്, ലോ ഓഫ് ചെയിൻ പാർട്ടിസിപ്പന്റ് പ്രൊട്ടക്ഷൻ എന്ന ആശയം ഉൾക്കൊള്ളുന്നുണ്ടെങ്കിലും, അത്തരം ആശയങ്ങളുടെ പ്രാധാന്യം പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് ഈ പരിരക്ഷങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്, എന്നാൽ ഇത് നിയമപരമായ അവകാശങ്ങളോ ബാധ്യതകളോ സൃഷ്ടിക്കപ്പെടുന്നില്ല. പാർട്ടിസിപ്പന്റ് പ്രൊട്ടക്ഷൻ ലംഘിക്കപ്പെട്ടാൽ, ഏക ആശ്രയം ഒപ്ടിമിസം kalactivil ഒരു അഭ്യർത്ഥനയാണ്, അത് അടിസ്ഥാനപരമായി ഓൺചെയിൻ ജനാധിപത്യ പ്രക്രിയയിലേക്കുള്ള ഒരു അഭ്യർത്ഥനയാണ്.
“ ഒപ്ടിമിസം കളക്റ്റീവ് ഒരു നിയമപരമായ സ്ഥാപനമോ ഒരു ഏകീകൃത അഡ്ജുഡിക്കേറ്റീവ് ബോഡിയോ അല്ല. അഫിലിയേറ്റ് ചെയ്യാത്ത, സ്വതന്ത്രരായ, ഏകോപിപ്പിക്കാത്ത നിരവധി വ്യക്തിഗത വോട്ടർമാരുടെ ഒരു കളക്ഷൻ ആണ് ഇത്. അതിന്റെ തീരുമാനങ്ങളും ഫലങ്ങളും വോട്ടിനെയും കാഴ്ചപ്പാടിനെയും ആശ്രയിച്ചിരിക്കും ”
സൂപ്പർചെയിനിലെ പാർട്ടിസിപ്പന്റുകൾക്കു നിർദ്ദേശിച്ചതും ഒടുവിൽ സ്വീകരിച്ചതുമായ മാർഗ്ഗനിർദ്ദേശങ്ങളോടുള്ള അവരുടെ പങ്കിട്ട പ്രതിബദ്ധതയുടെ അടിസ്ഥാനത്തിൽ മറ്റ് പങ്കാളികളെ കരാർ പ്രകാരം ബന്ധിപ്പിക്കാനുള്ള കഴിവും ഉണ്ടായിരിക്കില്ല. ലോ ഓഫ് ചെയിൻ ഏതെങ്കിലും പങ്കാളിത്തം, സംയുക്ത സംരംഭം, തൊഴിൽ, ഫ്രാഞ്ചൈസി അല്ലെങ്കിൽ ഏജൻസി ബന്ധങ്ങൾ എന്നിവയുടെ സൃഷ്ടിയെ വ്യക്തമായി നിരാകരിക്കുന്നുവെങ്കിലും, പുറത്തുള്ള എന്റിറ്റികളുമായി കോൺട്രാക്റ്റിംഗിനും അതുപോലെ ഇതിന്റെ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റിനും വേണ്ടി ഒരുമിച്ചു വാദിക്കാൻ ഉള്ള ശ്രമങ്ങൾ ഉണ്ടാവും.
ലോ ഓഫ് ചെയിനിന്റെ നിലവിലെ അവസ്ഥയിൽ അതിന്റെ സ്വന്തം മാനദണ്ഡങ്ങൾ നടപ്പിലാക്കാനുള്ള കഴിവ് ഇല്ലതയി കാണപ്പെടാമെങ്കിലും, OP സ്റ്റാക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് നടപ്പിലാക്കാവുന്ന നിയമ സംവിധാനങ്ങൾ ആത്യന്തികമായി വികസിക്കില്ലെന്ന് ഇതിനർത്ഥമില്ല. എന്നിരുന്നാലും, ഇപ്പോൾ, ലോ ഓഫ് ചെയിനിലെ "നിയമം അല്ലെങ്കിൽ ലോ " ഇനി ഭാവിയിൽ കൂടുതൽ അർഥങ്ങൾ കൈക്കൊള്ളേണ്ടതാണെന്നു തോന്നുന്നു.
രചയിതാവ് ബയോ
ബിൽഡർമാർ, ഡെവലപ്പർമാർ, ട്രഡീഷണൽ കമ്പനികൾ, ഡിസെൻട്രലൈസ്ഡ് കമ്മ്യൂണിറ്റികൾ എന്നിവയെ സഹായിക്കുന്ന സജീവമായ വ്യവഹാരവും കൗൺസിലിംഗ് പരിശീലനവുമുള്ള ഒരു യുഎസ് അഭിഭാഷകനാണ് Lawpanda. അദ്ദേഹം ബ്ലോക്ക്ചെയിൻ ലോയേഴ്സ് ഗ്രൂപ്പ്, BanklessDAO യുടെ ലീഗൽ ഗിൽഡ്, LexDAO, LeXpunK എന്നിവയിലെ അംഗമാണ്, കൂടാതെ വിവിധതരം DAO-കളിലേക്കും പ്രോട്ടോക്കോളുകളിലേക്കും അംഗം/കൺസൽറ്റന്റ്/സംഭാവന ചെയ്യുന്നയാളാണ്. മിററിൽ അദ്ദേഹത്തിന്റെ എഴുത്തുകൾ വായിക്കുക, Twitter, LinkedIn അല്ലെങ്കിൽ nathan@lexfg.com എന്നതിൽ കണക്റ്റുചെയ്യുക.
എഡിറ്റർ ബയോസ്
BanklessDAOയിലെ എഴുത്തുകാരനും എഡിറ്ററും ഡിസൈനറുമാണ് trewkat. ക്രിപ്റ്റോയെയും NFT-കളെയും കുറിച്ച് കൂടുതൽ പഠിക്കാനാഗ്രഹിക്കുകയും, ഈ അറിവ് മറ്റുള്ളവരുമായി എങ്ങനെ മികച്ച രീതിയിൽ ആശയവിനിമയം നടത്താം എന്നതിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
BanklessDAOയിലെ എഴുത്തുകാരനും എഡിറ്ററും കോ-ഓർഡിനേറ്ററുമാണ് Hiro Kennelly, ബാങ്ക്ലെസ് കൺസൾട്ടിംഗിലെ അസോസിയേറ്റ്, ഇപ്പോഴും ഒരു DAOpunk ആണ്.
ഡിസൈനർ ബയോ
വെബ്3 സ്പെയ്സിലെ ഒരു ഡിസൈനറും ക്രിയേറ്ററുമാണ് Chameleon.
വ്യക്തികളെ സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കാൻ സഹായിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന ഒരു വിദ്യാഭ്യാസ, മാധ്യമ എഞ്ചിനാണ് BanklessDAO.
ഈ പോസ്റ്റിൽ സാമ്പത്തിക ഉപദേശം അടങ്ങിയിട്ടില്ല, വിദ്യാഭ്യാസ വിവരങ്ങൾ മാത്രം ഉള്കൊള്ളിക്കുന്ന ഒരു ആർട്ടിക്കിൾ ആണിത്. ഈ ലേഖനം വായിക്കുന്നതിലൂടെ, മുകളിൽ പറഞ്ഞ കാര്യങ്ങൾ നിങ്ങൾ അംഗീകരിക്കുകയും സ്ഥിരീകരിക്കുകയും ചെയ്യുന്നു, അതുപോലെ തന്നെ ഒരു സാമ്പത്തിക തീരുമാനം എടുക്കാൻ നിങ്ങളെ അഭ്യർത്ഥിക്കുന്നില്ല, കൂടാതെ നിങ്ങൾക്ക് ഒരു വിശ്വാസപരമായ പ്രൊജക്ഷനോ, വാഗ്ദാനമോ, അല്ലെങ്കിൽ നിങ്ങളുടെ കഴിവിന്റെ മൗനമായ അനുമാനമോ ഒരു തരത്തിലും ലഭിക്കുന്നില്ല എന്ന് ഉറപ്പു വരുത്തുന്നു.
ബാങ്ക്ലെസ് പബ്ലിഷിംഗ് എല്ലായ്പ്പോഴും പ്രസിദ്ധീകരണത്തിനായി സമർപ്പിക്കലുകൾ സ്വീകരിക്കുന്നു. നിങ്ങളുടെ സൃഷ്ടി വായിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, അതിനാൽ നിങ്ങളുടെ ലേഖനം ഇവിടെ സമർപ്പിക്കുക!
ഈ ആർട്ടിക്കിൾ നിങ്ങൾക്കു മിററിൽ മിന്റ് ചെയ്യാം
ആഗോള ക്രിപ്റ്റോ സമൂഹവുമായി ആളുകളെ ബോധവാന്മാരാക്കുകയും ബന്ധിപ്പിക്കുകയും ചെയ്യുക എന്ന സംയുക്ത ദൗത്യത്തിലാണ് ബാങ്ക്ലെസ്സ് മലയാളം. ജനങ്ങളും ക്രിപ്റ്റോകറൻസികളും തമ്മിലുള്ള ഗ്യാപ് നികത്തുന്നത് ഒറ്റത്തവണ ശ്രമമല്ല. നിരന്തമായ പരിശ്രമം വേണ്ട കാര്യമാണ് . വെബ് 3 വിദ്യാഭ്യാസത്തെക്കുറിച്ച് നിരവധി ഫോർമാറ്റുകളിൽ , അവബോധം സൃഷ്ടിച്ചു കേരളത്തിലെയും ലോകത്തെമ്പാടുമുള്ള മലയാളം അറിയുന്ന ആളുകൾകളെ എജുകേറ്റ് ചെയ്യുക എന്ന ദൗത്യമാണ് ബാങ്ക്ലെസ്സ് മലയാളത്തിനുള്ളത്