ഈതേർസ് ഫീനിക്സ്
മനുഷ്യരാശിയെ നിർവചിക്കുന്ന ഒരു സവിശേഷത എന്തെന്നാൽ അത് സംഘടിക്കാനും സഹകരിക്കാനുമുള്ള കഴിവാണ്. ഭാഷ, മതം, നിയമപരമായ ഘടനകൾ, ഹൈവേയിലെ നിയമങ്ങൾ എന്നിവ മുതൽ ഇതിനു വേണ്ടി നിരവധി ഉപകരണങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട് - എല്ലാം നമ്മുടെ ചെയ്തികളെ ഒരുമിച്ചു ചേർക്കാനും നിയന്ത്രിക്കാനും സൃഷ്ടിച്ചിട്ടുള്ളതാണ്.
ഈ കാര്യങ്ങൾ എല്ലാം ഉണ്ടായിരുന്നിട്ടും, വൻ തോതിലുള്ള പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനുള്ള നിലവിലെ പല ശ്രമങ്ങളും പരാജയപ്പെടുകയാണ്. ഓപ്പൺ സോഴ്സ് സോഫ്റ്റ്വെയറിന് ഫണ്ട് കുറവാണ്. പബ്ലിക് ഗൂഡ്സിന് ദീർഘകാലം നിലനിൽക്കാൻ ആവശ്യമായ പിന്തുണ ലഭിക്കുന്നില്ല.
നമുക്കെല്ലാവർക്കും പ്രയോജനം ചെയ്യുന്ന നിർണായകമായ ഈ കാര്യം അവഗണിക്കപ്പെടുന്നത് എന്തുകൊണ്ട്, അതിലും പ്രധാനമായി, നമുക്കിവിടെ എന്തുചെയ്യാൻ കഴിയും? പല കാര്യങ്ങൾ കൊണ്ട് ഏകോപനം സാധ്യമാകാതെ വരികയും, ഇതിനു വേണ്ടിയുള്ള ഒരു പൊതു ഇടം കണ്ടെത്താൻ പ്രയാസപ്പെടുകയും ചെയ്യുന്ന സമയത്ത് മെച്ചപ്പെട്ട ഭാവിയിലേക്ക് നയിക്കുന്ന ഒരു പാത നാം എങ്ങനെ കണ്ടെത്തും ? ഈതഴ്സ് ഫീനിക്സ് വരുന്നത് ഇവിടെ ആണ്.
ഇമ്പാക്ട് = പ്രോഫിറ്റ്
ഓരോ വ്യക്തിക്കും അവരുടെ നല്ല ലോകത്തിനു നൽകുന്ന ഇമ്പാക്റ്റിനു ആനുപാതികമായി പ്രോഫിറ്റ് നൽകുന്ന ഒരു ലോകം സങ്കൽപ്പിക്കുക. നിങ്ങളുടെ സോഫ്റ്റ്വെയർ പാക്കേജ് സൗജന്യമായി വിതരണം ചെയ്യുക, ആനുപാതികമായി പണം നേടുക. ഈ ശക്തമായ സമവാക്യത്തെ നമുക്ക് "ഫെയർനസ് റേഷ്യോ" എന്ന് വിളിക്കാം, അതായത് ഇമ്പാക്ട് = പ്രോഫിറ്റ് .
എന്നാൽ ആ "ഇമ്പാക്ട്" എങ്ങനെ കണക്കുകൂട്ടും ? പോസിറ്റീവ് സംഭാവനകൾ അളക്കാൻ പ്രയാസമാണ്. പല പബ്ലിക് ഗൂഡ്സും "കാഴ്ചയിൽ നിന്നും, മനസ്സിൽ നിന്നും" ഉള്ളതിനാൽ കണക്കെടുപ്പ് എന്ന പ്രക്രിയ കഷ്ടപ്പാടായിരിക്കും മാത്രമല്ല, അവ പ്രകടമാക്കാനും അളക്കാനും കൂടുതൽ സമയമെടുത്തേക്കാം. ഇമ്പാക്ട് വിലയിരുത്തുന്നതിനുള്ള ഏറ്റവും നല്ല ജനപ്രിയമായ ഉപകരണമാണ് സ്വതന്ത്ര മാർക്കറ്റ്, എന്നാൽ പല കാരണങ്ങളാൽ മിക്ക പബ്ലിക് ഗുഡ്സുകൾക്കും മതിയായ വേദനം അല്ലെങ്കിൽ ഇൻസെന്റീവ് നല്കപ്പെടുന്നില്ല.
കാലക്രമേണ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിച്ചേക്കാം. പൊതുവേ, ഭാവിയിൽ ഉപയോഗപ്രദമാകുന്നതിനേക്കാൾ മുൻകാലങ്ങളിൽ ഉപയോഗപ്രദമായത് അംഗീകരിക്കുന്നത് എളുപ്പമാണ്. അതുകൊണ്ട് ഓരോ വ്യക്തിക്കും ലഭിക്കേണ്ട വ്യക്തിഗത ലാഭം വിലയിരുത്താൻ, സമൂഹം ഇടയ്ക്കിടെ പൗരന്മാരെ സർവേ ചെയ്യാനും വിലയിരുത്താനും ഓരോ വ്യക്തിക്കും അർഹമായ ലാഭം നൽകാനും സാധിക്കുന്ന ഒരു ഘടന ഉണ്ടെന്നു ഒന്ന് സങ്കല്പിച്ചു നോക്കിക്കേ. റെട്രോ ആക്റ്റീവ് പബ്ലിക് ഗുഡ്സ് ഫണ്ടിംഗിന്റെ "റെട്രോ ആക്റ്റീവ് " ഇതാണ്.
ഇതൊരു നല്ല സംവിധാനമാണെന്ന് വിശ്വാസം ഉണ്ടായിക്കഴിഞ്ഞാൽ , ഈ പ്രക്രിയ ആവർത്തനപരമാകും: നമുക്കു ചുറ്റും ഉപകാരം സൃഷ്ടിക്കുന്ന ഓരോ സംഭാവനയുടെയും പ്രവർത്തികളുടെയും ഇമ്പാക്റ്റിനു അനുസൃതമായി റിവാർഡ് നൽകപ്പെടുന്നു. പബ്ലിക് ഗുഡ്സുകളെ പിന്തുണയ്ക്കുന്ന ഒരു സംവിധാനം കെട്ടിപ്പടുക്കുന്നതിനുള്ള പ്രവർത്തനം ഒരു പൊതു നന്മ തന്നെയാണ്.
ഫീനിക്സ്നെ കുറിച്ച് നോക്കുമ്പോൾ..
ഇതാണ് ഈതെര്സ് ഫീനിക്സ്: നിങ്ങളുടെ നല്ല പ്രവർത്തികൾക്ക് റിവാർഡ് നൽകുന്ന ഏഞ്ചൽ. പബ്ലിക് ഗുഡ്സ് ഫണ്ടിംഗ് അഭിവൃദ്ധിപ്പെടുന്നതിന് സാഹചര്യങ്ങൾ സൃഷ്ടിച്ച ആദ്യകാല സംഭവനകൾക്കു പ്രതിഫലം നൽകുന്ന ഒരു അൽഗോരിതം ആണിത്. വളരെ നേരത്തെയുള്ള സംഭാവനകളെ അംഗീകരിക്കുന്ന ഒരു പദ്ധതിയാണിത്. ഇത് ഒരു മാനസികാവസ്ഥ കൂടിയാണ്: ഒപ്റ്റിമൈസത്തോടെ നിലനിൽക്കാൻ പ്രേരിപ്പിക്കുന്ന, മെച്ചപ്പെട്ട സംവിധാനങ്ങൾ സാധ്യമാണ് എന്നതിനും , മനുഷ്യരാശിയുടെ സഹകരണ വിപ്ലവത്തിന് പ്രതിഫലം ലഭിക്കപ്പെടും എന്നതിനും ഒരു മുന്നേറ്റം ആണിത്.
Ethereum പ്രോട്ടോക്കോൾ വികസനത്തിന് സെൻട്രലൈസ്ഡ് സീക്വൻസർ ലാഭത്തിന്റെ 100% നൽകുന്നത് ഫീനിക്സിലേക്കുള്ള ഒപ്ടിമിസത്തിന്റെ നിലവിലെ സംഭാവനയാണ്. ഇത് ലോകത്തിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്ന വിശ്വാസം ഇല്ല , എന്നാൽ ഇത് ശരിയായ ദിശയിലേക്കുള്ള ഒരു ചുവടുവെപ്പാണ്, ഇത് ഏതറ്റം വരെ എത്തുമെന്ന് ആർക്കറിയാം? കൂടുതൽ ഏകോപനവും സഹകരണവുമുള്ള ഒരു ഭാവി നമുക്കു കെട്ടിപ്പെടുത്താൻ ഭാവിയിൽ കഴിയും.