'ഓപ്റ്റിമിസ്റ്റിക്' ഹൃദയങ്ങൾക്കായി ഹാൻഡ്-ഓൺ പഠനം | ബാങ്ക്ലെസ്സ് DAO പ്രതിവാര റോളപ്പ്
ബാങ്ക്ലെസ്സ് DAO-യിൽ ഈ ആഴ്ച സംഭവിച്ച കാര്യങ്ങൾ
പ്രിയപ്പെട്ട ബാങ്ക്ലെസ് വായനക്കാരെ 🏴,
നമുക്ക് ആഘോഷിക്കാൻ ഒരു നല്ല സന്തോഷം നൽകുന്ന ഒരു വാർത്തയുണ്ട്. ETH ACCRA എന്ന ആഫ്രിക്കയിൽ നടക്കാനിരിക്കുന്ന വലിയ ഇവന്റിന്റെ മുഖ്യ മീഡിയ പങ്കാളിയായും കോ-ഓർഗനൈസർ ആയും ബാങ്ക്ലെസ്സ് ആഫ്രിക്ക സ്ഥാനം നേടിയിരിക്കുന്നു. ഇത് നമുക്ക് ഒരു വലിയ നേട്ടമാണ്. വളരെ ഉണർവേകുന്ന ഒരു വാർത്തയാണ്.
'സീസണൽ ഫണ്ടിംഗ് പ്രൊപോസൽസ്' ഫോറത്തിൽ പോസ്റ്റ് ചെയ്യാനുള്ള അവസാനത്തെ തിയ്യതി ജൂലൈ 22 ആണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ, സീസൺ 8 -ൽ നടന്ന കാര്യങ്ങൾ ഗൈഡിൽ പരിശോധിക്കുന്നത് നല്ലതായിരിക്കും അതുപോലെ ഇത് സീസൺ 9 -ൽ എന്താണ് സംഭവിക്കാൻ പോവുന്നത് എന്നറിയാനും ഉപകരിക്കും.
ഈ ആഴ്ചയിലെ എഡിറ്റോറിയലിൽ, ആർപിജിഎഫ് 3 (RPGF3 ) നിർദ്ദേശം വഴി സമീപകാല അക്രുയിംഗ് വാല്യൂയെക്കുറിച്ച് ലൂസെന്റ് ഒരു കുറിപ്പ് പങ്കു വെക്കുന്നു. IRL ഓൺ ബോര്ഡിങ് ശരിയായ രീതിയിൽ നടത്തിയില്ലെങ്കിൽ അത് ഈ മിഷനിലെ സാരമായി ബാധിക്കുമെന്ന് അഭിപ്രായപ്പെടുന്നു.
ഒരു പ്രധാനപ്പെട്ട കാൽവെപ്പെന്നപോലെ , tlBANK ഇപ്പോൾ ഒഫീഷ്യലി ലൈവ് ആണ് . ഇപ്പോൾ ഇത് പബ്ലിക് മിന്റ് ചെയ്യാൻ കഴിയും. ബാങ്ക്ലെസ്സ് DAO യുടെ ഒരുപാടു കാലത്തേക്കുള്ള പ്രവർത്തനാം മാനിച്ചാണ് ഇങ്ങനെ ഒരു പുരോഗതി ഉണ്ടായത്. DAO യുടെ കൂടെ നിൽക്കൂ .. ബാങ്ക് ഇന്ന് തന്നെ ലോക്ക് ചെയ്യൂ.!
ഭാവി സാധ്യതകളാൽ സമ്പന്നമാണ്. ഒരു ബാങ്ക്ലെസ്സ് ലോകത്തിന്റെ കൂടുതൽ ജനകീയമാക്കാനുള്ള ശ്രമമായ ഞങ്ങളുടെ ഈ വാരാന്ത്യപ്പതിപ്പു വായിക്കൂ.
Contributors: Lucent1, Tonytad, Warrior, theconfusedcoin , anointingthompson1.eth, Paulito, Vi-Fi, Trewkat, HiroKennelly
✅ ആക്ഷൻ ഐറ്റംസ്
💻 സൊബോൾ (SOBOL) എങ്ങനെ ഉപയോഗിക്കുക എന്നതിനെ കുറിച്ചുള്ള ഒരു ക്ലാസ് ജൂലൈ 25 -നു 14:00 ഉടക്കി എഡ്യൂക്കേഷണൽ ഡിപ്പാർട്ടമെന്റ് -ൽ നടക്കും
📆 മാഡ് ലാഡ്സ് അതുപോലെ ഷേപ്പ് ഷിഫ്റ്റ് തുടങ്ങിയവയുടെ ഡെമോ'സ്ജൂലൈ 26 -നു ആംഫിതിയേറ്ററിൽ നടക്കും.
🖊 ജിനോസിസ് പേ x ബാങ്ക്ലെസ്സ് കാർഡ് പാർട്ണർഷിപ്പിനെ പറ്റി കൂടുതൽ അറിയാൻ ന്യൂസ്ലെറ്റെർ സബ്സ്ക്രൈബ് ചെയൂ .
🏃♀️ അതുപോലെ ഈ ആഴ്ചത്തെ വീക്കിലി നോട്ടിസ് പരിശോധിക്കുകയും കോൾ റെക്കോർഡിങ് കേൾക്കുകയും ചെയ്യൂ.
🏛 ഗവേര്ണൻസ്
സ്നാപ്പ്ഷോട്ട് വോട്ട്സ്
⚡ ഒഴിവാക്കിയ GMI പൂളിൽ നിന്ന് ഉപയോഗിക്കാത്ത USDC പിൻവലിക്കുക
ബാങ്ക്ലെസ്സ് DAO യ്ക്ക് ഡിപ്രീകാറ്റെഡ് ഇൻഡക്സ് കൂപ്പിൽ കോൺട്രാക്ട് ഏകദേശം 2,300 USDC ഉണ്ട്. ഈ ഫണ്ടുകൾ പിൻവലിക്കാനും അവ bDAO Vault multisig -ൽ നിക്ഷേപിക്കാനും വോട്ട് ചെയ്യാവുന്നതാണ്.
💬 ഗവേണൻസ് ഡിപ്പാർട്ട്മെന്റിലേക്കുള്ള സ്നാപ്പ്ഷോട്ട് പ്രൊപ്പോസൽ റൈറ്റ്സ് ഡെലിഗേറ്റ് ചെയ്യുക
DAO യുടെ സ്നാപ്പ്ഷോട്ടിൽ നിർദ്ദേശങ്ങൾ പോസ്റ്റുചെയ്യുന്നതിന് BanklessDAO Vault mutisig സൈനേഴ്സിന് സമാന്തരമായി ബാങ്ക്ലെസ് DAO യുടെ ഗവേര്ണൻസ് വകുപ്പിന് അവകാശങ്ങൾ നൽകാൻ ഈ നിർദ്ദേശം ശ്രമിക്കുന്നു. ഈ അവകാശങ്ങൾ BanklessDAO Vault multisig-ൽ നിന്ന് നിയോഗിക്കപ്പെടും, ഗവേര്ണൻസ്സ വകുപ്പ് സമർപ്പിക്കുന്ന ഏത് നിർദ്ദേശങ്ങളും ഇല്ലാതാക്കാനുള്ള ആത്യന്തിക അധികാരം ഒപ്പിടുന്നവർക്ക് ഉണ്ടായിരിക്കും.
'ഓപ്റ്റിമിസ്റ്റിക്' ഹൃദയങ്ങൾക്കായി ഹാൻഡ്-ഓൺ പഠനം
രചയിതാവ്: ലൂസെന്റ്
ഇന്നത്തെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റൽ ലാൻഡ്സ്കേപ്പിൽ, സാമ്പത്തിക സംവിധാനങ്ങളിലേക്കുള്ള പ്രവേശനം തുറക്കുന്നതിനുള്ള അപാരമായ സാധ്യതകൾ DeFi സാങ്കേതികവിദ്യയ്ക്കുണ്ട്. എന്നിരുന്നാലും, ലോകത്ത് വളരെ കുറഞ്ഞ അളവിൽ ആളുകൾക്കു മാത്രമേ web3-യെ കുറിച്ച് അറിവുള്ളു, DeFi യ്ക്കും അങ്ങനെ തന്നെ. ഈ പ്രശ്നത്തിന് ഒരു പരിഹാരമെന്നോണം, മുൻകാല പബ്ലിക് ഗുഡ്സ് ഫണ്ടിംഗിലൂടെ എതിരെയും, ഒപ്ടിമിസം ഇക്കോസിസ്റ്റം വളർത്തിയെടുക്കുന്ന സംഭാവനകൾക്ക് ഇൻസെന്റീവ് നൽകുക എന്ന കാഴ്ചപ്പാടോടെയാണ് ഒപ്റ്റിമിസം കളക്ടീവ് ഉയർന്നുവന്നത്.
ഈ ഒരു കാഴ്ചപ്പാടിന്റെ ഹൃദയഭാഗത്ത് 'ഇംപാക്റ്റ് = ലാഭം' എന്ന തത്വമുണ്ട്, അത് പബ്ലിക് ഗുഡ്സിനു നാം നൽകുന്ന പ്രയത്നം തികച്ചും പരോപകാരമായിരിക്കണം എന്ന ആശയത്തെ പിന്നോട്ട് തള്ളുന്നു. നല്ല മാറ്റത്തിനായി പ്രവർത്തിക്കുന്ന ആളുകൾക്കും ടീമുകൾക്കും പ്രതിഫലം ലഭിക്കുമെന്ന് , റിട്രോആക്ടീവ് പബ്ലിക് ഗുഡ്സ് ഫണ്ടിംഗ് (RPGF) ഉറപ്പാക്കുന്നു. കൂടുതൽ ആളുകൾ സാങ്കേതികവിദ്യ ഉപയോഗിക്കുകയും പ്രയോജനം നേടുകയും ചെയ്യുന്നതിനാൽ, അനുഭവവും അവസരങ്ങളും മെച്ചപ്പെടുത്തുന്നവർക്ക് കൂടുതൽ ഫണ്ടിംഗ് നൽകപ്പെടുന്നു, അതിലൂടെ അവർക്കു വളർച്ച ഉണ്ടാവുന്നു.
ഓപ്റ്റിമിസ്റ്റിക്' വിഷൻ കൂടുത്തൽ ഗ്ലോബൽ ആവാൻ ക്രിപ്റ്റോ സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പരിപാടികൾ ഇതിനെ കുറിച്ച് അറിവുള്ള ഓരോ വ്യക്തികളും നടത്തുക എന്നതാണ്. ഒരേ വാല്യൂസ് ഷെയർ ചെയ്യാനും ഒരു കമ്മ്യൂണിറ്റിയെ ഒരുമിച്ച് കൊണ്ടുവരാനും IRL ഇവന്റുകൾക്കു ഒരു പ്രധാന പങ്ക് ഉണ്ട്. വെബ് 3-ലേക്ക് പുതിയ ആളുകൾക്ക് പ്രവേശിക്കാനും, ഇതിലെ സാങ്കേതികവിദ്യ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും സാമ്പത്തിക പ്രവേശനക്ഷമതയിലും സ്വയം പരമാധികാരത്തിലും ഇത് എന്ത് മാറ്റമുണ്ടാക്കുമെന്നും നേരിട്ട് കാണാനുള്ള മികച്ച അവസരമാണ് ഇത്തരം ഒത്തുചേരലുകൾ.
കമ്മ്യൂണിറ്റി കണക്ഷൻസ്
ഹാക്കത്തോണുകൾ, കോൺഫറൻസുകൾ, സെമിനാറുകൾ എന്നിവ എക്കോസിസ്റ്റത്തിലെ മറ്റു വ്യക്തികളുമായി കണക്ഷൻ ഉണ്ടാകാൻ സഹായിക്കുന്നു. RPGF3 പ്രൊപ്പോസലിലൂടെയുള്ള അക്രൂയിംഗ് വാല്യൂ, ബ്ലോക്ക്ചെയിനിനെക്കുറിച്ച് പഠിക്കുന്നതിനുള്ള വിജയകരമായ രണ്ട് തരം ഇവന്റുകളെ പരാമർശിക്കുന്നു: ഓൺ-ഗ്രൗണ്ട് സോഷ്യൽ ഇംപാക്റ്റ് ഇവന്റുകൾ, കൂടാതെ യൂണിവേഴ്സിറ്റി കാമ്പസുകളിലെ വർക്ക്ഷോപ്പുകൾ, പ്രഭാഷണങ്ങൾ എന്നിവ. ലോകമെമ്പാടുമുള്ള എല്ലാവരെയും ഓപ്റ്റിമിസ്റ്റിക് വിഷൻ-ൽ ഉൾപ്പെടുത്തുന്നതിന് ഭാഗമായി , ആഫ്രിക്ക പോലെ ഉള്ള കുറഞ്ഞ web3 സാക്ഷരതയുള്ള രാജ്യങ്ങളിൽ ഈ ഇവന്റുകൾ നടത്തേണ്ടത് അത്യാവശ്യമാണ്.
പങ്കെടുക്കുന്ന വ്യക്തികൾക്ക് ഒരു web3 വാലറ്റ് ഉണ്ടാകുന്നതെങ്ങനെ എന്ന് പറഞ്ഞു കൊടുക്കുക , ഒപ്ടിമിസത്തിന്റെ Layer 2 നെറ്റ്വർക്കിലെ ഇടപാടുകളുടെ ഒരു ഡെമോൺസ്ട്രേഷൻ കാണിച്ചു കൂടുതൽ രസകരമാക്കുകയും അതുപോലെ ട്രാൻസാക്ഷൻ ആവശ്യങ്ങൾക്ക് അവർക്കു തുടങ്ങാൻ ബാങ്ക് ടോക്കൺ നൽകുകയും ചെയുന്നു. ഇത്തരം കാര്യങ്ങൾ ആളുകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും കൂടുതൽ ആളുകളെ ആകർഷിക്കുകയും ചെയ്യും. ഒരു റിവാർഡ് ലഭിക്കുന്ന ഇവന്റിന് പോകാൻ എല്ലാവര്ക്കും ഉത്സാഹം കാണുമല്ലോ.
WEB3-ലേക്ക് ആളുകളെ ഉൾപ്പെടുത്തുന്നതിൽ ഒരു ലീഡർ എന്ന നിലയിൽ, ഒപ്ടിമിസത്തിന്റെ വിഷൻ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ പര്യാപ്തമായ ഒരു പൊസിഷൻ ബാങ്ക്ലെസ്സ് DAO -നു നിലവിലുണ്ട് . വിദ്യാഭ്യാസത്തിനപ്പുറം, ഇത്തരം ഇവന്റുകൾ കമ്മ്യൂണിറ്റി വളർച്ചയ്ക്കും വികസനത്തിനും ശക്തമായ ഉത്തേജകമാണ്, ബാങ്ക്ലെസ് DAO -യുടെ ദൗത്യവുമായി തികച്ചും യോജിക്കുന്നതാണ് ഇത് .
വളരെ പ്രതീക്ഷ ഉള്ള ഒരു എക്കോസിസ്റ്റം
ലോകമെമ്പാടുമുള്ള വിവിധ IRL ( റിയൽ ലൈഫ്) സംരംഭങ്ങൾക്ക് ധനസഹായം നൽകാൻ RPGF3 വഴിയുള്ള മൂല്യം വെച്ച് 4 മില്യൺ ബാങ്ക് ടോക്കൺ ആവശ്യമാണ്, ഈ പ്രപ്പോസൽ അടുത്തിടെ ഫോറം ക്വാറം പാസാക്കുകയും അംഗീകാരത്തിനായി സ്നാപ്പ്ഷോട്ടിലേക്ക് വോട്ടിങ്ങിനായി പോകുകയും ചെയ്തു. നിരവധി പരിപാടികൾക്ക് ധനസഹായം നൽകുകയും നടത്തുകയും ചെയ്യുന്നത് അതിമോഹമാണെന്ന് തോന്നുമെങ്കിലും, നമുക്ക് ലഭിക്കുന്ന നേട്ടങ്ങൾ നോക്കുമ്പോൾ നമ്മുടെ ചിലവിനേക്കാൾ എത്രെയോ കൂടുതലാണ്. ഈ ഇവെന്റുകൾക്കു കൂടുതൽ ആൾക്കാരെ അതുപോലെ പുതിയ കോൺട്രിബ്യുട്ടേഴ്സിനെ ബാങ്ക്ലെസ് DAO -യിലേക്ക് ആകർഷിക്കുക മാത്രമല്ല, ഒപ്ടിമിസ്റ്റിക് വിഷൻ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിലൂടെ RPGF എലിജിബിലിറ്റി നേടാൻ ഇത് സഹായിക്കുകയും ചെയ്യും.
മേരി ആൻ റാഡ്മാക്കറുടെ അറിവ് പ്രതിധ്വനിക്കുന്നതുപോലെ:
മറ്റുള്ളവർക്ക് വെളിച്ചം സൃഷ്ടിക്കാൻ നാം പ്രവർത്തിക്കുമ്പോൾ, സ്വാഭാവികമായും നാം നമ്മുടെ വഴിയും പ്രകാശിപ്പിക്കുന്നു.
ഇനി വരാൻ പോവുന്ന RPGF3 സ്നാപ്പ്ഷോട്ട് വോട്ടിനു നിങ്ങൾ നിങ്ങളുടെ വെളിച്ചം തുറന്നു വെക്കുക. ഫോറം പ്രൊപോസൽ വോട്ടിംഗ് അവസാനിച്ചെങ്കിലും, ഇതിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം രേഖപെടുത്താവുന്നതാണ്.
👀 നിങ്ങൾ ഇത് മറന്നു പോയിട്ടുണ്ടെങ്കിൽ:
⏱️ സീസൺ 9 പ്രധാനപ്പെട്ട അപ്ഡേറ്റ്സ്
Season 9 എത്തിയിരിക്കുകയാണ്. അതുകൊണ്ട് അതെ കുറിച്ച് പെട്ടെന്നുള്ള ചില കാര്യങ്ങൾ പങ്കുവെയ്കാം.
ജൂലൈ 22: സീസണൽ ഫണ്ടിംഗ് അഭ്യർത്ഥനകൾ അവസാനിക്കും.
ജൂലൈ 30: ഫോറത്തിൽ പോസ്റ്റ് ചെയ്യേണ്ട സീസൺ 9 സ്പെസിഫിക്കേഷന്റെ ഡ്രാഫ്റ്റ് 1.
ഓഗസ്റ്റ് 20: സീസൺ 9 സ്പെസിഫിക്കേഷനും ബജറ്റും സ്നാപ്പ്ഷോട്ടിൽ പോസ്റ്റ് ചെയ്യും.
ഓഗസ്റ്റ് 27: സീസൺ 8-ന്റെ അവസാന ദിവസം.
ഗ്യാപ്പ് വീക്ക്: ഓഗസ്റ്റ് 28 തിങ്കൾ - സെപ്റ്റംബർ 3 ഞായർ (1 ആഴ്ച).
ഗ്രാന്റ് കമ്മിറ്റി തിരഞ്ഞെടുപ്പു ഉടൻ ആരംഭിക്കും! നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, പങ്കാളികളാകാം .
💳 ബാങ്ക്ലെസ്സ് കാർഡ് x ജിനോസിസ് പേ
ബാങ്ക്ലെസ്സ് കാർഡ് ജിനോസിസ് പേയുമായി സഹകരിച്ച് ആദ്യത്തെ സെൽഫ് കസ്റ്റോഡിയൽ ഡെബിറ്റ് കാർഡ് പുറത്തിറക്കി: ജിനോസിസ് കാർഡ്. ബാങ്ക്ലെസ്സ് കാർഡ് മൂന്ന് ജിനോസിസ് കാർഡുകൾ സൗജന്യമായി നൽകുന്നു! അത് ലഭിക്കാൻ ഇവിടെ സൈൻ അപ്പ് ചെയ്യുക.
ലിക്വിറ്റി പ്രോട്ടോക്കോൾ വഴി നൽകുന്ന ബാങ്ക്ലെസ്സ് ലോണുകൾ, ഒരു പ്രോ പോലെ ETH പ്രയോജനപ്പെടുത്താനും പലിശ രഹിത വായ്പകൾ നേടാനും നിങ്ങളെ അനുവദിക്കുന്ന ഒരു
⚖️ 'ബാങ്ക്ലെസ്സ്' ലോണുകൾ ഉപയോഗിച്ച് പലിശ രഹിത വായ്പ എടുക്കുക
ലിക്വിറ്റി പ്രോട്ടോക്കോൾ വഴി നൽകുന്ന ബാങ്ക്ലെസ്സ് ലോണുകൾ, ഒരു പ്രോ പോലെ ETH പ്രയോജനപ്പെടുത്താനും പലിശ രഹിത വായ്പകൾ നേടാനും നിങ്ങളെ അനുവദിക്കുന്ന ഒരു പ്രോഡക്റ്റ് ആവും ഇത് ! പരിമിതികളോട് വിട പറയുകയും കടം വാങ്ങുന്ന ഒരു പുതിയ യുഗത്തിലേക്ക് ഹലോ പറയുകയും ചെയ്യാം ഇതിലൂടെ. ഇത് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസിലാക്കാൻ ദയവായി ഈ ത്രെഡിലൂടെ പോകുക. ഇതൊരു സാമ്പത്തിക ഉൽപ്പന്നമായതിനാൽ, ഇതിന് അപകടസാധ്യതകളുണ്ട്. കടം വാങ്ങുന്നതിന് മുമ്പ് ദയവായി DYOR ചെയ്യുക.
🎙️ ഡിജിറ്റലും ഫിസിക്കലും ആയ ബ്രിഡ്ജിങ് : പഡ്ജി പെൻഗ്വിനുകൾക്കൊപ്പം ഒരു ഡീപ് ഡൈവ്
ഡിജിറ്റൽ കളക്റ്റിബ്ലസ് അതുപോലെ യഥാർത്ഥ ലോകവുമായി കണക്ഷൻ എങ്ങനെ പഡ്ജി പെൻഗ്വിൻസ് ബ്രിഡ്ജ് ചെയുന്നു എന്ന് പഡ്ജി പെൻഗ്വിൻസ് CMO ആയ PP , അതുപോലെ ജാറിസ് ജെയിംസ് , NF Thinker ആയുള്ള സെഷൻ കേട്ടിട്ടു മനസിലാക്കാം.
🍔 ചൂടോടെ സ്വീകരികൂ..
⛴️ ബാങ്ക്ലെസ്സ് DAO ഉള്ളടക്കം
🌍 ബാങ്ക്ലെസ്സ് ആഫ്രിക്ക പോഡ്കാസ്റ്റ്
🗓 ഒരു ഓർമ്മപ്പെടുത്തൽ
ടീമുകളെ അവരുടെ തനതായ സംസ്കാരത്തിനനുസരിച്ച് സ്വയം ഗവേൺ ചെയ്യാനും അവരുടെ സ്ഥാപനം പ്രവർത്തിപ്പിക്കാനും അനുവദിക്കുന്ന ഒരു വെബ് അധിഷ്ഠിത പ്ലാറ്റ്ഫോമാണ് സോബോൾ. DAO-യുടെ ഓർഗനൈസേഷനെ കുറിച്ചും റോളുകൾ, ഗിൽഡുകൾ, നോഷൻ പേജുകൾ, മൾട്ടി സിഗുകൾ, കമ്മ്യൂണിറ്റി അംഗങ്ങൾ എന്നിവയെ കുറിച്ചുള്ള വ്യത്യസ്ത വിവരങ്ങൾ എങ്ങനെ കണ്ടെത്താമെന്നും അറിയാൻ വാട്ടർകൂളർ വോയ്സ് ചാനലിൽ ജൂലൈ 25 ചൊവ്വാഴ്ച 14:00 UTC-ന് Oluwasijibomi-യുമായി ചേരുക.
🏦 എങ്ങനെ ബാങ്ക് ഉപയോഗിക്കാം ടോക്കനോമിക്സ്)
ബാങ്ക്ലെസ്സ് DAO യുടെ ഭരണ ടോക്കണാണ് ബാങ്ക്. ബാങ്ക് ടോക്കണിന്റെ ഉത്ഭവത്തെക്കുറിച്ചും അതിന്റെ ടോക്കനോമിക്സുകളെക്കുറിച്ചും അറിയാൻ, ജൂലൈ 26 ബുധനാഴ്ച 14:00 UTC-ന് വാട്ടർകൂളർ വോയ്സ് ചാനലിൽ എഡ്യൂക്കേഷണൽ ഡിപ്പാർട്മെന്റിൽ ചേരുക.
🎓 യൂണിസ്വാപ്പും ബാങ്ക് നോളജ് സെഷനും
Ethereum-ൽ ലിക്വിഡിറ്റി നൽകുന്നതിനും ERC-20 ടോക്കണുകൾ ട്രേഡ് ചെയ്യുന്നതിനുമുള്ള ഒരു ഓപ്പൺ സോഴ്സ് പ്രോട്ടോക്കോൾ ആണ് യൂനിസ്വാപ്. ബാങ്ക് ടോക്കണിന്റെയും യൂണിസ്വാപ്പിന്റെയും പ്രയോജനത്തെ കുറിച്ച് കൂടുതലറിയാൻ വാട്ടർകൂളർ വോയ്സ് ചാനലിൽ ജൂലൈ 27 വ്യാഴാഴ്ച 14:00 UTC-ന് എഡ്യൂക്കേഷണൽ ഡിപ്പാർട്മെന്റിൽ ചേരുക.
കമ്മ്യൂണിറ്റിയുടെ ചോദ്യങ്ങളിൽ ഇടപഴകുന്നതും ഉത്തരം നൽകുന്നതും ഉപയോക്താക്കളെ എളുപ്പത്തിൽ ഓൺബോർഡ് ചെയ്യുന്നതും മറ്റും പോലെ ഒരു കമ്മ്യൂണിറ്റി മോഡറേറ്റർക്ക് കഴിയുന്ന എന്തും ചെയ്യാൻ കഴിയുന്ന ഒരു ഡിസ്കോർഡ് ബോട്ടാണ് മാഡ്ലാഡ്, അഥവാ മാഡി. കമ്മ്യൂണിറ്റി മോഡുകൾ കണ്ടെത്തുന്നതിനും പരിശീലിപ്പിക്കുന്നതിനുമുള്ള മുഴുവൻ പ്രക്രിയയും ഒഴിവാക്കുക; മാഡി നിമിഷങ്ങൾക്കുള്ളിൽ എല്ലാം പഠിക്കുകയും 24/7 നിങ്ങളെ സേവിക്കുകയും ചെയ്യുന്നു. ഈ ഉൽപ്പന്നത്തെക്കുറിച്ച് കൂടുതലറിയാൻ, ജൂലൈ 26 ബുധനാഴ്ച 18:30 UTC-ന് ആംഫിതിയേറ്ററിലെ ഈ ഡെമോയിൽ ചേരുക.
ഒരു കേന്ദ്രീകൃത എക്സ്ചേഞ്ചിന് പകരം നിങ്ങളുടെ സ്വന്തം വാലറ്റിൽ നിന്ന് ക്രിപ്റ്റോ ട്രേഡ് ചെയ്യുന്നതിനുള്ള ആദ്യ മാർഗമായി ShapeShift 2014-ൽ ആരംഭിച്ചു. 2021-ൽ, ShapeShift ഒരു DAO-ലേക്ക് മാറുകയും FOX-നെ 1 ദശലക്ഷത്തിലധികം മുൻ ഉപയോക്താക്കളിലേക്കും കമ്മ്യൂണിറ്റി അംഗങ്ങളിലേക്കും എത്തിക്കുകയും ചെയ്തു. ഇപ്പോൾ കമ്മ്യൂണിറ്റി വികേന്ദ്രീകൃത പ്രപഞ്ചത്തിലേക്കുള്ള ആത്യന്തിക ഇന്റർഫേസ് നിർമ്മിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, 13 ശൃംഖലകളിലുടനീളം വ്യാപാരം ചെയ്യാനും ട്രാക്കുചെയ്യാനും വാങ്ങാനും പാലം നേടാനും സമ്പാദിക്കാനുമുള്ള ഒരു സ്വതന്ത്ര ഓപ്പൺ സോഴ്സ് പ്ലാറ്റ്ഫോമാണ്. കൂടുതലറിയാൻ ജൂലൈ 26 ബുധനാഴ്ച 19:15 UTC-ന് ആംഫി തിയേറ്ററിലെ ഈ ഡെമോയിൽ ചേരുക.
ഈ ആഴ്ചയിലെ മീം
നന്ദി പെർച്ചി!