ഒപ്ടിമിസം വിഷൻ
Web3 ഒരു പുതിയ സാധ്യതയുള്ള യാഥാർത്ഥ്യത്തിലേക്കുള്ള വാതിൽ തുറന്നിരിക്കുന്നു - ഒരു സൈബര്‍ ഇടം സൃഷ്ടിക്കുക എന്നത് മാത്രമല്ല ആ ഇടം സ്വയം നിയന്ത്രിക്കാനും ഗവേൺ ചെയ്യാനും സാധിക്കുന്നു. നമ്മൾ നടത്തുന്ന ഡിജിറ്റൽ ആക്ടിവിറ്റീസ് എല്ലാത്തിലും ഒരു പുതിയ രീതി കെട്ടിപ്പടുത്തുകയാണ് web3 ചെയുന്നത്.
നമ്മള് ഈ അവസരം ഉപയോഗപ്പെടുത്തുന്നതിലാവും നമ്മുടെ കഴിവ്. ഫിസിക്കൽ ലോകത്തിനെ അടിസ്ഥാനപ്പെടുത്തി ഉണ്ടാക്കിയ സാമ്പത്തിക റൂൾ ബുക്ക് ആയതുകൊണ്ട് നിലവിൽ സൈബർ സ്പേസ് സാമ്പത്തികമായി മുന്നേറുന്നില്ല. എന്നിരുന്നാലും, പഴയ ലോകത്ത് നിന്ന് വ്യത്യസ്തമായി, സൈബർ സ്പേസ് നിർമിച്ചിരിക്കുന്നത് അതിൽ തന്നെ അടങ്ങിയിട്ടുള്ള ഇൻഫൊർമേഷനുകളിൽ ആണ്. ഇതിനര്‍ത്ഥം പബ്ലിക് ഗുഡ്സ് സൈബര്‍ ഇടത്തിന്റെ വളര്‍ച്ചയ്ക്ക് വളരെ പ്രധാനമാണ്, എന്നാല്‍ നമ്മുടെ വിപണികള്‍ ആ വളര്‍ച്ചയെ പരിപോഷിപ്പിക്കുന്നതിൽ വളരെ പിന്നിലാണ്. ഈ പബ്ലിക് ഗൂഡ്സന്റെ സ്രഷ്ടാക്കൾക്ക് അവ ചെലുത്തുന്ന വ്യക്തമായ സ്വാധീനത്തിന് പ്രതിഫലം നൽകാനുള്ള കഴിവില്ലായ്മയാണ് നമ്മളെ ഇതിൽ നിലവിൽ പിന്തിരിപ്പിക്കുന്നത്.
ഈ ഡിസെൻട്രലൈസ്ഡ് എക്കോസിറ്റത്തിന്റെ തനതായ വളർച്ചയ്ക്കും മുന്നേറ്റത്തിനും ഉതകുന്ന രീതിയിലാണ് ഒപ്ടിമിസം കളക്റ്റീവിലൂടെ ഒരു പുതിയ ഡിജിറ്റൽ ഡെമോക്രാറ്റിക് ഗവേർണൻസ് ആണ് സൃഷ്ടിച്ചിട്ടുള്ളത്. കമ്മ്യൂണിറ്റികൾ, കമ്പനികൾ, അതിൽ പ്രവർത്തിക്കുന്ന വ്യക്തികൾ ചേർന്ന ഈ കളക്റ്റീവ് ഒരുമിച്ച് കൂടി അതിന്റെ ഏറ്റവും നല്ല റിസൾട്ട് ഉണ്ടാക്കി അതിലൂടെ പ്രോഫിറ്റ് ഉണ്ടാക്കി അത് ഓരോ വ്യക്തികളുടെയും കോണ്ട്രിബൂഷൻ അടിസ്ഥാനത്തിൽ നൽകപ്പെടുന്നു. ഇത് കൂടുതൽ ആളുകളിൽ എത്തുകയും നല്ലൊരു എക്കണോമിക് അവസ്ഥ സൃഷ്ഠിക്കാൻ സഹായികമാവുകയും ചെയുന്നു.
പബ്ലിക് ഗുഡ് ഒരിക്കലും പ്രോഫിറ്റബിള്‍ ആവില്ല എന്ന ധാരണ തിരുത്തികുറിക്കാനാണ് ഒപ്ടിമിസം കളക്റ്റീവ് ശ്രമിക്കുന്നത്. ഒപ്റ്റിമിസം, Ethereum, കൂട്ടായ്മ എന്നിവയ്ക്ക് മൊത്തത്തിൽ പ്രയോജനപ്പെടുന്ന പബ്ലിക് ഗുഡ്സിനു കളക്റ്റീവ് സ്ഥിരമായി വൻതോതിലുള്ള റിട്രോ ആക്റ്റീവ് ഇൻസെന്റീവ് നൽകും. ഈ പബ്ലിക് ഗുഡ്സ് പൊതുവായ സാമ്പത്തിക വ്യവസ്ഥയുടെ വളർച്ചയ്ക്ക് ഒരു പ്രൊപ്പല്ലന്റായി പ്രവർത്തിക്കുന്നു. ഈ കിട്ടുന്ന ലാഭം മുഴുവൻ കൂടുതൽ രീതിയിൽ ഇൻവെസ്റ്റ്മെന്റ് സൃഷ്ടിക്കുകയും തല്ഫലം മുന്നോട്ടുള്ള വളർച്ചയ്ക്ക് ഇത് കൂടുതൽ സഹായകരമാവുകയും ചെയുന്നു.
ഈ കളക്റ്റീവ് വളരുന്നതിനോടൊപ്പം അതിൽ പ്രവർത്തിക്കുന്ന ആളുകളുടെ വളർച്ചയ്ക്കും അത് സഹായകരമാവും. ഒരുമിച്ചുനിന്നുള്ള വളർച്ചയാവും ഇനി വരുന്ന ഭാവിയിൽ ഡിജിറ്റൽ വേൾഡ്ലും അതുപോലെ തന്നെ ഫിസിക്കൽ വേൾഡ്ലും ഇനി ഉണ്ടാവുക. ഇപ്പോൾ ഈ ആശയം വളരെ വിചിത്രമായി തോന്നാമെങ്കിലും ഇനിയുള്ള ഭാവിയിൽ ഡിസെൻട്രലൈസ്ഡ് ആയിട്ടുള്ള എക്കോസിസ്റ്റം വഴി ഒരു സാമ്പത്തിക സ്രോതസ്സ് സൃഷ്ടിച്ചെടുക്കുക എന്നത് വളരെ എളുപ്പത്തിൽ അതുപോലെ എല്ലായിടത്തും കാണുന്ന ഒരു പ്രവണതയാകും. നമ്മൾ ഇപ്പോൾ വളരെ ചെറിയ രീതിയിൽ തുടങ്ങിയാലും അത് നാളെ ഒരു വല്യ കാര്യത്തിലേക്കു നയിക്കും എന്ന് നമുക്ക് ഒപ്ടിമിത്തോടെ അനുമാനികാം.
നമുക്ക് ഒരുമിച്ച്, കോർഡിനേറ്റഡ് ആയിട്ടുള്ള, സഹകരണ മനോഭാവം ഉള്ള സൈബർ സ്പേസിന്റെ ഭാവി സൃഷ്ടിക്കാം.
നമുക്ക് ഒരുമിച്ചു ഇതേർസ് ഫീനിക്സ്-ൽ പങ്കാളികളാകാം.