ഒപ്ടിമിസത്തിന്റെ ഗവർണൻസ് കമ്മ്യൂണിറ്റിയിൽ അടിസ്ഥാനപ്പെടുത്തി സൃഷ്ടിച്ചിരിക്കുന്നു
വോട്ടിംഗ് സൈക്കിളുകൾ, റിഫ്ലക്റ്റീവ് പിരീഡുകൾ, ഇൻസെന്റീവ് അലൈൻമെന്റ് എന്നിവ ഡിസെൻട്രലൈസ്ഡ് പ്ലാറ്റഫോമിൽ ഒരു തീരുമാനം എടുക്കാൻ സഹായിക്കുന്നു
നിങ്ങൾ ബ്ലോക്ക്ചെയിൻ എന്ന ടെക്നോളജിയുമായി പുതുതായത് കണക്ട് ചെയ്ത വ്യക്തി ആണെങ്കിലോ അല്ലെങ്കിൽ നിങ്ങൾ ഒരു ഗുഹയിൽ ഒരുപാടു നാൾ ഒളിച്ചിരുന്ന വ്യക്തിയോ ആണെങ്കിൽ മാത്രം ഒപ്ടിമിസം എന്നത് ഒരു പുതിയ അറിവ് ആവാം. ഒപ്ടിമിസം എന്നത് എതേറിയം ബ്ലോക്ക്ചെയിൻ-ന്റെ ഒരു ലയർ 2 സ്കെയിലിംഗ് സൊല്യൂഷൻ ആണ്. ഒപ്ടിമിസം 2021 ജനുവരി ലോഞ്ച് ആവുന്നത് ഒപ്ടിമിസ്റ്റിക് എതെരിയം ആയിട്ടാണ്, EVM-നു കോംപാറ്റിബിൾ ആയ ഒരു ലയർ 2 ബ്ലോക്ക്ചെയിൻ, പിന്നീട് EVM പോലെ തന്നെ സമാനമായ മറ്റൊരു ചെയിൻ ആയി 2021 അവസാനത്തോടെ മാറുകയും അതിന്റെ നെറ്റ്വർക്ക് പേര് ഒപ്ടിമിസം എന്നാക്കുകയും ചെയ്തു.
" ആദ്യം അല്പം മടിച്ചെങ്കിലും പിന്നീട് ആ പേര് ഞങ്ങൾ ഒരുമിച്ചു ചേർന്ന് സ്വീകരിച്ചു. വളരെ ലളിതവും മാധുര്യമുള്ളതും ആയ പേര്. എന്നാൽ മറ്റെന്തിനെക്കാളും ഉപരിയായി, 'ഓപ്റ്റിമിസം' എന്നത് ഞങ്ങൾ ആരാണെന്ന് പ്രതിനിധീകരിക്കുന്ന ഒന്നാണ് : അതെ, ഞങ്ങൾ 'ഓപ്റ്റിമിസ്റ്റുകൾ' ആണ്. ഞങ്ങൾ നിർമ്മിക്കുന്ന പ്ലാറ്റ്ഫോമുകൾ ലോകത്തെ മികച്ച രീതിയിൽ മാറ്റാൻ ഉപയോഗപ്പെടുമെന്ന ബോധ്യത്തോടെയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. "
സൂര്യപ്രകാശത്തിന്റെ ഒരു ചെറിയ കിരണം
2022 ഏപ്രിലിൽ, ഒപ്റ്റിമിസം അതിന്റെ ഒപ്ടിമിസം കളക്റ്റീവ് ലോഞ്ച് ചെയ്യുകയാണെന്ന് അനൗൺസ് ചെയ്തു. പുതുതായിട്ട് നിലവിൽ വന്ന ഒപ്ടിമിസം ഫൗണ്ടേഷന്റെ മേൽനോട്ടത്തിൽ ആരംഭിച്ച ഒപ്ടിമിസം കളക്റ്റീവ് എന്നത് ഒരു വല്ല്യ രീതിയിലുള്ള ഡിജിറ്റൽ ഗവേര്ണൻസിലുള്ള പരീക്ഷണാടിസ്ഥാനത്തിലായിരുന്നു ആരംഭിച്ചത്. ഇത് നിർമിക്കാൻ പ്രധാന കാരണം തന്നെ ഡിസെൻട്രലൈസ്ഡ് എക്കോസിസ്റ്റത്തിന്റെ വേഗത്തിലുള്ളതും സ്ഥായിയായ വളർച്ചയ്ക്ക് വേണ്ടി ആണ്. തുടങ്ങിയ സമയം മുതൽ, ഒപ്റ്റിമിസം കളക്ടീവിന്റെ ഗവെർണൻസ് പദ്ധതിയിൽ രണ്ട് തരം വോട്ടിംഗ് ഹൗസുകൾ ആണ് ഉണ്ടായിരുന്നത്: സിറ്റിസൺസ് ഹൗസും ടോക്കൺ ഹൗസും. സിറ്റിസൺ ഹൌസ് പിന്നീടും കുറെ കഴിഞ്ഞാണ് ലോഞ്ച് ആയത്. തുടക്കത്തിൽ തന്നെ ടോക്കൺ ഉടമസ്ഥതയുമായി അംഗത്വം നൽകുന്നതിന് പകരം - OP സിറ്റിസൺസ് എന്നറിയപ്പെടുന്ന - ഗ്രൂപ്പിനാണു ഒപ്റ്റിമിസത്തിന്റെ ഇപ്പോ മൂന്നാമത്തെ റൌണ്ട് കടന്നിട്ടുള്ള റെട്രോ ആക്റ്റീവ് പബ്ലിക് ഗുഡ്സ് ഫണ്ടിംഗ് കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം.
അതേസമയം, ടോക്കൺ ഹൗസ് നിലവിൽ വന്നത് 2022 മെയ് മാസത്തിൽ OP ടോക്കണിന്റെ ആദ്യ എയർഡ്രോപ്പിലൂടെ ആണ് . ടോക്കൺ ഹൗസ് അംഗങ്ങളെ OP ഹോൾഡർമാർ എന്നാണ് അറിയപ്പെടുന്നത്, OP ടോക്കണുകൾ കൈവശമുള്ള ആർക്കും വോട്ട് ചെയ്യാമെങ്കിലും, വോട്ടിംഗ് ശക്തി പ്രാബല്യത്തിൽ വരുത്തുന്നതിന്, ആദ്യം ടോക്കണുകളുടെ ഒരു ഡെലിഗേഷൻ ഉണ്ടായിരിക്കണം. ഹോൾഡേഴ്സിന് അവരുടെ സ്വന്തം അഡ്രസ്സിലേക്കു ഡെലിഗേറ്റ് ചെയ്യാം, അങ്ങനെ പ്രൊപ്പോസലുകളിൽ സ്വന്തം വോട്ടുകൾ രേഖപ്പെടുത്താം, അല്ലെങ്കിൽ മറ്റൊരു അഡ്രസ്സിൽ തങ്ങളുടെ ടോക്കൺ ഡെലിഗേറ്റ് ചെയ്യാം, ഈ സാഹചര്യത്തിൽ ആ ഡെലിഗേറ്റ് അവർക്കു ലഭിച്ച എല്ലാ ടോക്കണുകളുടെയും അധികാരത്തോടെ വോട്ട് ചെയ്യും.
കാര്യങ്ങൾ കൂടുതൽ മെച്ചപെട്ടുകൊണ്ടിരിക്കും
ഒപ്റ്റിമിസത്തിന്റെ ഗവെർണൻസിനോടുള്ള സമീപനം നല്ല രീതിയിലുള്ള തുടർച്ചയായ പുരോഗതിയാണ്. ഈ ധാർമികത തുടക്കത്തിൽ തന്നെ ഒപ്ടിമിസം കളക്ടീവിന്റെ ഭാഗം തന്നെ ആയിരുന്നു. "തുടക്കത്തിൽ ഒരു ഗവെർണൻസ് മോഡൽ സൃഷ്ടിക്കാൻ തുടങ്ങിയ ഒപ്ടിമിസം ഫൗണ്ടേഷന് ഒരു വർക്കിംഗ് കോൺസ്റ്റിട്യൂഷൻ ഉണ്ടെങ്കിലും, അഡോപ്ഷന് ശേഷം 4 വര്ഷം മാത്രേ അതിനു നിലനില്പുള്ളു. അതിനു ശേഷം, ഗവേര്ണൻസിന്റെ അധികാരം ഒരു പെർമനന്റ് ആയിട്ടുള്ള ഒരു ഭരണഘടനയെ ഏല്പിക്കുന്നു (ഇത് കളക്ടീവിന്റെ മുൻ ഭരണ പരീക്ഷണങ്ങളുടെ പാഠങ്ങൾ ഉൾക്കൊള്ളുന്നു)."
റെട്രോ ആക്റ്റീവ് ഗുഡ്സ് ഫണ്ടിംഗ് (RPGF) എന്ന ആശയത്തെ പറ്റി നിങ്ങൾക്കു പരിചയമുണ്ടെങ്കിൽ , നിങ്ങൾക്കു അറിയുന്ന ഒരു അടിസ്ഥാന തത്വം ആവും , ഉപയോഗപ്രദമായേക്കാവുന്ന ഒരു കാര്യത്തേക്കാൾ ഉപകാരപ്രദമായതിനെ അംഗീകരിക്കുന്നതാണ് എളുപ്പം എന്ന്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, നമ്മൾ ചെയ്ത ഒരു കാര്യത്തിന്റെ അറിവിന്റെ വെളിച്ചത്തിലാണ് നമ്മുടെ പ്രവർത്തനങ്ങളുടെ ഇമ്പാക്റ്റും മൂല്യവും നന്നായി വിലയിരുത്താൻ കഴിയുന്നത്. ഒപ്ടിമിസം ഡോക്യൂമെന്റഷൻ കൃത്യമായി ഈ ഐഡിയ റെട്രോ ആക്റ്റീവ് ഗുഡ്സ് ഫണ്ടിംഗ് (RPGF) ആയി കണക്ട് ചെയ്തു പറയുന്നില്ലെങ്കിലും, അതിന്റെ ഗവെർണൻസ് സമീപനം, ഒരു കൂട്ടായ അറിവ് വളർത്താൻ ഉതകുന്ന ഒന്നാണ്. ഗവെർണൻസ് പരീക്ഷണങ്ങൾ പരസ്യമായി നടത്തി , കൂടുതൽ വിലയിരുത്തലുകൾക്കും മെച്ചപെടലുകൾക്കും ശേഷം, അങ്ങനെ കുറച്ചു സമയം കഴിയുമ്പോൾ കമ്മ്യൂണിറ്റിക്കു നല്ലതെന്നു തോന്നുന്ന നല്ല തീരുമാനങ്ങൾ കൈക്കൊള്ളാൻ പര്യക്തമാവുന്നു. ഇത്തരത്തിൽ ഉള്ള ഉറപ്പുള്ള ഒരു എക്കോസിസ്റ്റം സൃഷ്ഠിക്കുന്നതിനു വേണ്ടി ആദ്യകാല പ്രവർത്തനങ്ങൾ പിന്നീട് 'തെറ്റും ശരിയും' ആയി കാലക്രമേണ മാറുന്നു.
തുടര്ച്ചയായി എപ്പോഴും
ടോക്കൺ ഹൗസ് ഗവേണൻസ് സൈക്കിളുകളുടെയും ഘടനയുടെയും ആവർത്തന പ്രക്രിയയെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും ലഭിക്കുന്നതിനുള്ള ഏറ്റവും നല്ല സ്ഥലമാണ് ഒപ്റ്റിമിസം കളക്ടീവിന്റെ ഓപ്പറേറ്റിംഗ് മാനുവൽ. പല DAO-കളെയും പോലെ, ഒരു പ്രൊപ്പോസൽ പ്രോസസിലൂടെ കളക്റ്റീവ് ആശയങ്ങൾ അവതരിപ്പിക്കുന്നു, അത് ടോക്കൺ ഹൗസ് ഡെലിഗേറ്റുകൾക്കു വോട്ട് ചെയ്യാവുന്നതാണ്.
ആവശ്യമനുസരിച്ച് അല്ലെങ്കിൽ വേണമെങ്കിൽ വോട്ടിംഗ് സൈക്കിൾ ഉള്ള ചില DAO-കളിൽ നിന്ന് വ്യത്യസ്തമായി, ഡെലിഗേറ്റുകളുടെ സമയവും ഊർജവും ഒപ്റ്റിമൈസ് ചെയ്യാൻ രൂപകൽപ്പന ചെയ്തിരിക്കുന്ന ഉദാത്തമായ ഷെഡ്യൂളാണ് ഒപ്റ്റിമിസം കളക്ടീവിനുള്ളത്.
മാനുവൽ അനുസരിച്ച്, എല്ലാ ടോക്കൺ ഹൗസ് നിർദ്ദേശങ്ങളും അഞ്ച് ആഴ്ച സൈക്കിളിൽ പുരോഗമിക്കുന്നു. വളരെ വ്യക്തമായി പറയുമ്പോൾ ഓരോ ഗവെർണൻസ് ആഴ്ചയും വ്യാഴാഴ്ച രാത്രി UTC 7 മണിക്ക് ആരംഭിക്കുകയും അടുത്ത ബുധനാഴ്ച അതേ സമയം അവസാനിക്കുകയും ചെയ്യുന്നു. ആദ്യത്തെ മൂന്ന് ആഴ്ചകൾ ഫീഡ്ബാക്കിനും അവലോകനത്തിനും വേണ്ടിയുള്ളതാണ്, അതുപോലെ പ്രൊപോസൽ ഉണ്ടാകുന്നതിനെ സംബന്ധിച്ച വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ ഉണ്ട്, അതുപോലെ ഡെലിഗേറ്റ്സ്ന്റെ അഭിപ്രായങ്ങൾക്കും ചോദ്യങ്ങൾക്കും വിശദീകരണവും ആവശ്യമാണ്.
പ്രയത്നം പക്ഷെ അവിടെ അവസാനിക്കുന്നില്ല. നിലവിലെ വോട്ട് ചെയ്യാവുന്ന ടോക്കൺ വിതരണത്തിന്റെ 0.25% എന്നതിന് വേണ്ടി പ്രവർത്തിക്കുന്ന നാല് ഡെലിഗേറ്റിൽ നിന്ന് വ്യക്തമായ അംഗീകാരം ലഭിക്കുന്ന പ്രൊപ്പോസലുകൾക്കു മാത്രമേ വോട്ടിലേക്ക് പോകാൻ അനുമതി ഉണ്ടാകുകയുള്ളൂ. സംശയിക്കേണ്ട, ഓരോ ഡെലിഗേറ്റസും അവരുടെ അപ്പ്രൂവൽ താഴെ കമന്റ് ആയി നല്കാൻ ഒരേ ടെംപ്ലേറ്റഡ് സ്റ്റേറ്റ്മെന്റ്സ് ആണ് ഉപയോഗിക്കുക, ഒരു വോട്ട് സിസ്റ്റത്തിലേക്കു പോവാനുള്ള അനുമതി മാത്രം ആയിരിക്കും ഇത് അല്ലാതെ ഒരു പ്രൊപോസൽ മൊത്തമായി അംഗീകരിക്കാനുള്ള അനുമതി അല്ല ഇത്.
നന്ദി , അടുത്തത്
ഫീഡ്ബാക്ക്, റിവ്യൂ പ്രോസസ്സിനു ശേഷം അതിൽ വിജയിക്കുന്ന പ്രപ്പോസൽസ് നാല്, അഞ്ച് ആഴ്ചകളിൽ ഒരു ഓൺചെയിൻ വോട്ടിന് വിധേയമാവുന്നു. റിവ്യൂ പ്രോസസ്സിൽ നിന്ന് ഒഴിവാക്കപ്പെട്ട പ്രൊപോസൽസ് അടുത്ത അഞ്ച് ആഴ്ച സൈക്കിളിൽ വീണ്ടും സമർപ്പിക്കാവുന്നതാണ്.
വോട്ടിംഗ് റൗണ്ടിനായി, എല്ലാ ഡെലിഗേറ്റ്സും ആ സമയം തുടക്കത്തിൽ തന്നെ ഒരു സ്നാപ്പ്ഷോട്ട് വഴി അവരുടെ വോട്ടിംഗ് പവർ ഉപയോഗിച്ച് വോട്ടു ചെയ്യാം. വിവിധ തരം പ്രൊപ്പോസലുകൾക്കു വ്യത്യസ്ത പങ്കാളിത്തവും അംഗീകാര പരിധിയും സജ്ജീകരിച്ചിരിക്കുന്നു എന്നാൽ മൊത്തം വോട്ട് ചെയ്യാവുന്ന (ഡെലിഗേറ്റ് ചെയ്യപ്പെട്ട) OP ടോക്കൺ വിതരണത്തിന്റെ ഒരു ശതമാനമായാണ് പങ്കാളിത്തം അളക്കുന്നത് അതുപോലെ അപ്പ്രൂവൽ എന്നത് മൊത്തം വോട്ടിനെ അടിസ്ഥപ്പെടുത്തയായിരിക്കും. വോട്ടിങ്ങിൽ വിട്ടുനിൽക്കുന്നവരെ ഉൾപെടുത്തുന്നതല്ല.
വളരെ കഷ്ടത നിറഞ്ഞ ഒരു പകലിന്റെ ഒടുവിൽ രാത്രി
ഓരോ അഞ്ച്-ആഴ്ച സൈക്കിൾ ഒരു ദൈർഘ്യമേറിയ സീസണിൽ സംഭവിക്കുന്നു, കൂടാതെ സീസണുകൾക്കിടയിൽ ഉചിതമായ ഒരു റിഫ്ലക്റ്റീവ് സമയം ഉണ്ട്. ഇ സമയം ഡെലിഗേറ്റ്സ് എന്തൊക്കെ ചെയ്തു എന്നും എന്തെല്ലാം ചെയ്തില്ല എന്നും വിശകലനം ചായുന്നു. എന്നാൽ ഈ പ്രോസസ്സ് നിലവിലെ പ്രൊപോസൽസിന്റെ വോട്ടിങ്ങിനെ ബാധിക്കില്ല. ഒപ്റ്റിമിസം ഫൗണ്ടേഷൻ ഫീഡ്ബാക്ക് ശേഖരിക്കുന്നതിനും ഉന്നയിക്കുന്ന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്ന ഒരു പ്രത്യേക സെറ്റ് പ്രൊപോസൽ വികസിപ്പിക്കുന്നതിനുമുള്ള പങ്ക് ഏറ്റെടുക്കുന്നു. ഈ പ്രോസസ്സ് അതിന്റെ ഉള്ളു പരിശോധിക്കുമ്പോൾ വളരെ പോസിറ്റീവ് ആയ കാര്യമാണ്. കളക്റ്റീവ് ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളിലും ഇമ്പ്രൂവ്മെന്റ് കൊണ്ട് വരാൻ ഇതു മൂലം സാധിക്കും.
ഇന്നുവരെ, ടോക്കൺ ഹൗസ് മൂന്ന് സീസണുകൾ പൂർത്തിയാക്കി ഇപ്പോൾ സീസൺ 4-ലാണ്. ഈ നാലാം സീസണിൽ, കൂട്ടായ ഉദ്ദേശങ്ങൾ അഥവാ കളക്റ്റീവ് ഇന്റന്റ് — ചെറിയ കാലയളവിൽ നടപ്പാക്കേണ്ട കാര്യങ്ങളെ കേന്ദ്രീകരിച്ചു കളക്റ്റീവിന്റെ പരിശ്രമവും ബജറ്റുകളും അതിനോടനുബന്ധിച്ചു അവതരിപ്പിക്കപ്പെടുന്നു . നാല് ഇന്റന്റുകൾ ആഹവ ഉദ്ദേശങ്ങൾ ആണ് ഉള്ളത് : ടെക്നിക്കൽ ഡിസെൻട്രലൈസഷൻ , നോവൽ അപ്പ്ളിക്കേഷനിലെ ഇനോവേഷൻ , ഒപ്ടിമിസ്റ്റിക് വിഷൻ കൂടുതൽ ആളുകളിലേക്ക് എത്തിക്കുക , അതുപോലെ ഗവെർണൻസ് ആക്സസിബിലിറ്റി എന്നിവയാണ്. ഓരോ ഇന്റന്റും ടോക്കൺ ഹൌസ് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന രീതി എങ്ങനെ എന്ന് ഈ താഴെ തന്നിരിക്കുന്ന ചിത്രം നോക്കിയാൽ മനസിലാവും.
എങ്ങനെ എല്ലാം ഒരുമിച്ച് വരുന്നു. ഉറവിടം: ഒപ്റ്റിമിസം കളക്ടീവ് ഗവേണൻസ് ഫോറം
നമ്മളാണു ലോകം
ഓപ്റ്റിമിസം കളക്ടീവിന്റെ ആത്മാവും ഉദ്ദേശ്യവും അത് ചെയ്യുന്ന എല്ലാ കാര്യങ്ങളിലും പ്രതിഫലിക്കുന്നു. റെട്രോ ആക്റ്റീവ് പബ്ലിക് ഗുഡ്സ് ഫണ്ടിംഗിലൂടെ എത്തെറിയം , ഒപ്ടിമിസം ഇക്കോസിസ്റ്റം എന്നിവയ്ക്കുള്ള സംഭാവനകൾക്ക് പ്രതിഫലം നൽകുന്നത് എത്തെറിയത്തിൽ സ്കെയിൽ ചെയ്യുന്നതിന്റെ ഒരു വശം മാത്രം ആണ് ഇതല്ലാതെ എല്ലാവർക്കും കൂടുതൽ തുറന്നതും ഡിസെൻട്രലൈസ്ഡ് ആയ ഭാവി രൂപകൽപ്പന ചെയുക എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം.
ഒപ്ടിമിസം ഫൗണ്ടേഷന്റെ അടുത്തതായിട്ടു വരാനിരിക്കുന്ന ഒരു വല്യ പ്രൊജക്റ്റ് നോക്കുകയാണെങ്കിൽ അത് കളക്റ്റീവ് DAO ആർക്കൈവ് ആണ് , ഇരുപതു വൃത്യസ്തമായ DAO 'സിൽ നിന്നുള്ള പോളിസികളുടെയും ഗവെർണൻസ് പ്രോസസ്സിന്റെയും ഒരു ഓപ്പൺ സോഴ്സ് ലൈബ്രറി ആവും ഇത്.
ജസ്റ്റിൻ ഹ്യൂമെനൻസ്കിയുടെ സൃഷ്ടിയാണ് ഈ ഗോൾഡ്മൈൻ പ്രൊജക്റ്റ് , കൂടാതെ അദ്ദേഹം തന്റെ ഗവേഷണത്തിൽ നിന്നുള്ള കണ്ടെത്തലുകൾ പത്തു വിഭാഗങ്ങളായി തരം തരംതിരിച്ചിരിക്കുന്നു , ഓരോന്നിനും അതിന്റെതായ പ്രാധാന്യം ഉണ്ട്. ETHDenver 2023-ൽ എടുത്ത ഈ വീഡിയോയിൽ ജസ്റ്റിൻ തന്റെ കണ്ടെത്തലുകൾ അവതരിപ്പിക്കുന്നത് നിങ്ങൾക്ക് കാണാം, അവതരണത്തിൽ നിന്നുള്ള സ്ലൈഡുകൾ കാണുക, അല്ലെങ്കിൽ ഹൈലൈറ്റുകൾക്കായി മുഴുവൻ ട്വിറ്റെർ ത്രെഡ് വായിക്കുക:
നിങ്ങളെ പ്രശംസിക്കുന്നു
നിങ്ങൾകു തോന്നുന്നുണ്ടാവണം ഞാൻ ഒരുപാടു ഒപ്ടിമിസം കളക്റ്റീവിനെയും അതിന്റെ ഗവെർണൻസിനെയും ഒകെ പറ്റി ഒരുപാട് പ്രശംസിക്കുന്നത് എന്തിനാവുമെന്ന്. ഈ ആർട്ടിക്കിൾ എഴുതിയിരിക്കുന്നത് ബാങ്ക്ലെസ്സ് DAO -ന്റെ ഇന്റന്റ് 3 ലേക്കുള്ള മിഷൻ പ്രൊപ്പോസലിന്റെ ഭാഗമായിട്ടാണ്: അതായതു ഒപ്ടിമിസ്റ്റിക് വിഷൻ കൂടുതൽ പേരിലേക്ക് എത്തിക്കുക. ഇതിൽ ഏറ്റവും എളുപ്പം എന്താണെന്നു വെച്ചാൽ ഇതിൽ പറയുന്ന കാര്യങ്ങൾ വളരെ താല്പര്യമുണർത്തുന്ന കാര്യമാണ് എന്നതാണ്. ഒപ്റ്റിമിസം കളക്ടീവിലൂടെ നടക്കുന്ന പോസിറ്റീവ് പ്രൊജെക്ടുകൾ സ്വയം കാണാനും Ethereum -ന്റെ ഏറ്റവും ഒപ്ടിമിസ്റ്റിക് ആയിട്ടുള്ള ലെയർ 2- സംഭാവന നൽകാനുള്ള നിങ്ങളുടെ അവസരം കണ്ടെത്താനും ഞാൻ നിങ്ങളെ ക്ഷണിക്കുന്നു.
രചയിതാവ്/ഡിസൈനർ ബയോ
ബാങ്ക്ലെസ് DAO-യിലെ ഒരു എഴുത്തുകാരനും എഡിറ്ററും ഡിസൈനറുമാണ് ട്രൂകാറ്റ്. ക്രിപ്റ്റോയെയും NFT-കളെയും കുറിച്ച് പഠിക്കാൻ താല്പര്യമുള്ള ട്രൂകാറ്റ്, ഈ അറിവ് മറ്റുള്ളവരുമായി എങ്ങനെ മികച്ച രീതിയിൽ ആശയവിനിമയം നടത്താം എന്നതിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
എഡിറ്റർ ബയോ
ബാങ്ക്ലെസ് DAO യിലെ എഴുത്തുകാരനും എഡിറ്ററും കോ-ഓർഡിനേറ്ററുമാണ് ഹിറോ കെന്നല്ലി, ബാങ്ക്ലെസ് കൺസൾട്ടിംഗിലെ അസോസിയേറ്റ് ആണ് , അതുപോലെ ഇപ്പോഴും അദ്ദേഹം ഒരു DAO പങ്ക് ആണ്.
ലോകത്തുള്ള എല്ലാ മനുഷ്യരെയും സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസ, മാധ്യമ ഓര്ഗാനയിസേഷൻ ആണ് ബാങ്ക്ലെസ് DAO .
ബാങ്ക്ലെസ് പബ്ലിഷിംഗ് എല്ലായ്പ്പോഴും പ്രസിദ്ധീകരണത്തിനായി സബ്മിഷൻസ് സ്വീകരിക്കുന്നു. നിങ്ങളുടെ സൃഷ്ടി വായിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, അതിനാൽ നിങ്ങളുടെ ലേഖനം ഇവിടെ സമർപ്പിക്കുക!
ഈ പോസ്റ്റിൽ സാമ്പത്തിക ഉപദേശം അടങ്ങിയിട്ടില്ല എന്ന് പറഞ്ഞു കൊള്ളട്ടെ , വിദ്യാഭ്യാസ വിവരങ്ങൾ മാത്രം അടങ്ങ്യ ഒരു ലേഖനം ആണിത് . ഇത് വായിക്കുന്നതിലൂടെ, മുകളിൽ പറഞ്ഞ കാര്യങ്ങൾ നിങ്ങൾ അംഗീകരിക്കുകയും സ്ഥിരീകരിക്കുകയും ചെയ്യുന്നു എന്ന് ഉറപ്പുവരുത്തുക, അതുപോലെ തന്നെ ഒരു സാമ്പത്തിക തീരുമാനം എടുക്കാൻ നിങ്ങളെ ഇ എഴുത്തിലൂടെ അഭ്യർത്ഥിക്കുന്നില്ല.
ഇത് പോലെ കൂടുതൽ
EthHunter-ന്റെ DAO ഗവേണൻസ് പ്രൈമർ
അബിഡെമിയുടെ ആഫ്രിക്കയിലെ പബ്ലിക് ഗുഡ്സ്.
ഒപ്റ്റിമിസം പവർസ് ക്രിപ്റ്റോയുടെ ഏറ്റവും പുതിയ കളക്റ്റീവ് ഹിറോ കെന്നല്ലി