~~Gitcoin ഗ്രാന്റ് സ്റ്റാക്ക്: ഗ്രാന്റ്സ് പ്രോഗ്രാം മാനേജ്മെന്റിനുള്ള നിങ്ങളുടെ സമ്പൂർണ്ണ പരിഹാരം~~
translated by esthadolphin.eth
ഗിറ്റ് കോയിൻ ഗ്രാന്റ്സ് സ്റ്റാക്കിന്റെ സമാരംഭം പ്രഖ്യാപിക്കുന്നതിൽ ഗിറ്റ്കോയിൻ ആവേശഭരിതരാണ്: കമ്മ്യൂണിറ്റി-പവർഡ് ക്വാഡ്രാറ്റിക് ഫണ്ടിംഗ് ഗ്രാന്റ് പ്രോഗ്രാമുകളുടെ സൃഷ്ടി, മാനേജ്മെന്റ്, വളർച്ച എന്നിവ കാര്യക്ഷമമാക്കുന്ന ഒരു ഡിസെൻട്രലൈസ്ഡ് സ്മാർട്ട് കരാർ പ്രാപ്തമാക്കിയതുമായ പരിഹാരം.
2019-ൽ സമാരംഭിച്ചതുമുതൽ, Gitcoin ഗ്രാന്റ്സ് പ്രോഗ്രാം, ഓപ്പൺ സോഴ്സിനെ പിന്തുണയ്ക്കുന്ന ഒരു ഏക മാച്ചിംഗ് പൂൾ എന്ന നിലയിൽ നിന്ന്, കാലാവസ്ഥ, Ethereum ഇൻഫ്രാസ്ട്രക്ചർ, ഡൈവേഴ്സിറ്റി, ഇക്വിറ്റി, ഇൻക്ലൂഷൻ തുടങ്ങിയ സംരംഭങ്ങളെ പിന്തുണയ്ക്കുന്ന അനേകം സമാന്തര പൂളുകളായി വളർന്നു. ആ വളർച്ചയിലുടനീളം, ഒരു ഏകീകൃത മാതൃകയും എല്ലാ സ്ഥാപനങ്ങൾക്കും അനുയോജ്യമല്ലെന്ന് അവർ മനസ്സിലാക്കി; പ്രോജക്റ്റ് യോഗ്യതാ മാനദണ്ഡം അല്ലെങ്കിൽ ദാതാക്കളുടെ മാച്ചിംഗ് ക്രമീകരണങ്ങൾ പോലുള്ള സവിശേഷതകൾ പരിഷ്കരിക്കാൻ കഴിയുന്നത്, അവരവരുടെ ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോഗ്രാം ഏതെന്ന് നിർണ്ണയിക്കാൻ ഒരു കമ്മ്യൂണിറ്റിയെ പ്രാപ്തമാക്കുന്നു.
അതുകൊണ്ടാണ് Gitcoin Grants Stack-ന്റെ ലോഞ്ച് പ്രഖ്യാപിക്കുന്നതിൽ അവർ ഉത്സാഹിക്കുന്നത്: കമ്മ്യൂണിറ്റി-പവർഡ് ക്വാഡ്രാറ്റിക് ഫണ്ടിംഗ് ഗ്രാന്റ് പ്രോഗ്രാമുകളുടെ സൃഷ്ടിയും മാനേജ്മെന്റും വളർച്ചയും കാര്യക്ഷമമാക്കുന്ന ഒരു വികേന്ദ്രീകൃതവും സ്മാർട്ടുമായ കോൺട്രാക്റ്റ്- എനാബിൾഡ് പരിഹാരം ആവും ഇത്.
ക്രൗഡ് ഫണ്ടിംഗ് ഗ്രാന്റുകളോടൊപ്പം
ക്വാഡ്രാറ്റിക് ഫണ്ടിംഗ് നിങ്ങളുടെ സംഭാവനകൾ ഫലപ്രദമാക്കുന്നു; എത്ര വലിയ പിന്തുണ ലഭിക്കുന്നോ അത്രയും വലിയ മാച്ച് ഉണ്ടാവുന്നു. QF പിന്തുണക്കാരെ അവരുടെ ഡോളർ ഉപയോഗിച്ച് അവർക്ക് താൽപര്യമുള്ള പ്രോജക്റ്റുകൾക്ക് വേണ്ടി വോട്ടുചെയ്യാൻ പ്രാപ്തമാക്കുകയും ഏറ്റവും കൂടുതൽ കമ്മ്യൂണിറ്റി പിന്തുണയുള്ള പ്രോജക്റ്റുകൾക്ക് മാച്ചിംഗ് ഫണ്ടുകൾ വിതരണം ചെയ്യുകയും ചെയ്യുന്നു. ഇതിലൂടെ കമ്മ്യൂണിറ്റി നേതാക്കൾക്ക് ഫണ്ടിംഗ് തീരുമാനങ്ങൾ ലഘൂകരിച്ചു കൊടുക്കുന്നു.
എന്തുകൊണ്ടാണ് ഗ്രാന്റ് സ്റ്റാക്ക് ഉപയോഗിക്കണം?
ഗ്രാന്റ് പ്രോഗ്രാം മാനേജർമാർക്കായി കാര്യക്ഷമമായ മാനേജ്മെന്റ് പ്രക്രിയ പ്രാപ്തമാക്കുന്നതിൽ Allo പ്രോട്ടോക്കോൾ ഉപയോഗിച്ച് നിർമ്മിച്ച പ്രോഡക്ട് സ്യൂട്ട് സഹായിക്കുന്നു. -ബോട്ടുകളിൽ നിന്നും മോശം actors ൽ നിന്നും സുരക്ഷിതമായ രീതിയിലാണ് ഇത് നടപ്പിലാക്കുന്നത്.
Gitcoin Grants Stack ഉപയോഗിച്ച് നിങ്ങൾക്ക് ചെയ്യാവുന്നവ:
ഒരു ക്വാഡ്രാറ്റിക് ഫണ്ടിംഗ് റൗണ്ട് സമാരംഭിക്കുകയും നിയന്ത്രിക്കുകയും ചെയ്യാം.
അവരുടെ കമ്മ്യൂണിറ്റിയെ അണിനിരത്താനും ഓൺചെയിൻ പ്രശസ്തി ഉണ്ടാക്കാനും അപേക്ഷകരെ ശാക്തീകരിക്കാനുമാവും.
പിന്തുണയ്ക്കുന്നവരെ അവർ ശ്രദ്ധിക്കുന്ന പ്രോജക്റ്റുകളിൽ അവരുടെ ഡോളർ ഉപയോഗിച്ച് വോട്ട് ചെയ്യാൻ പ്രാപ്തരാക്കാനാവും.
ഏറ്റവും കൂടുതൽ പിന്തുണ ലഭിക്കുന്ന ഏറ്റവും ജനപ്രിയമായ പ്രോജക്റ്റുകൾക്ക് മാച്ചിംഗ് ഫണ്ടുകൾ വിതരണം ചെയ്യാനാവും.
പ്രധാന സവിശേഷതകൾ:
ഗ്രാന്റ് പ്രോഗ്രാമുകൾ നിയന്ത്രിക്കാനും കണ്ടെത്താനും അതിലേക്ക് സംഭാവന നൽകാനും അതിൽ പങ്കെടുക്കാനും സഹായിക്കുന്ന നാല് പ്രധാന ഘടകങ്ങൾ Gitcoin Grants Stack ഉപയോഗിക്കുന്നു.
മാനേജർ:പ്രോഗ്രാം മാനേജർമാർക്കായി പ്രോഗ്രാം നിർമ്മാണം, വിന്യാസം, ആപ്ലിക്കേഷൻ മാനേജ്മെന്റ് എന്നിവ ലളിതമാക്കുക
എക്സ്പ്ലോറർ: വിവിധ ഗ്രാന്റ് പ്രോഗ്രാമുകൾ ബ്രൗസ് ചെയ്യുക, കണ്ടെത്തുക, പ്രയോഗിക്കുക; കൂടാതെ, ഒരു ഗ്രാന്റ് റൗണ്ടിനകത്തെ പ്രോജക്ടുകളെ പിന്തുണയ്ക്കുക
ബിൽഡർ: ഓൺചെയിൻ പ്രശസ്തി ഉണ്ടാക്കുന്നതിനും ഗ്രാന്റ് ആപ്ലിക്കേഷനുകൾ നിയന്ത്രിക്കുന്നതിനും ഒരു പ്രോജക്റ്റ് പ്രൊഫൈൽ സൃഷ്ടിക്കുക
Gitcoin പാസ്പോർട്ട് സംയോജനം: ചതിയിൽ നിന്നും സിബിൽ ആക്രമണങ്ങളിൽ നിന്നും ഗ്രാന്റ് പ്രോഗ്രാമുകൾ, ഗ്രാന്റികൾ, പിന്തുണയ്ക്കാർ എന്നിവരെ സംരക്ഷിക്കുക.
ഒരുമിച്ച് പ്രാധാന്യം നോക്കിയുള്ള ഫണ്ടിംഗ്
Gitcoin കമ്മ്യൂണിറ്റിക്ക് ബിൽഡർമാരെ ശാക്തീകരിക്കുന്നതിലും അവരെ അഭിവൃദ്ധിപ്പെടുത്തുന്നതിലും വളരെ സമ്പന്നമായ ഒരു ചരിത്രമുണ്ട്. ആ സൂപ്പർ പവറിനെ വികേന്ദ്രീകരിക്കാനും ജനാധിപത്യവൽക്കരിക്കാനും സ്കെയിൽ ചെയ്യാനുമാണ് അവർ ശ്രമിക്കുന്നത്.
ഇപ്പോൾ അവർ UNICEF, Fantom, Gitcoin ഗ്രാന്റ്സ് പ്രോഗ്രാം എന്നിവയ്ക്കൊപ്പം ആൽഫ റൗണ്ടുകളിൽ Gitcoin Grants Stack പരീക്ഷിച്ചുകഴിഞ്ഞ സ്ഥിതിക്ക്, Q2-ൽ ഈ ടൂളിന്റെ ഉപയോഗം അനുവദനീയമായി വർധിപ്പിക്കാൻ തങ്ങൾക്ക് കഴിയുമെന്നതിൽ അവർക്ക് വലിയ ആത്മവിശ്വാസമുണ്ട്!
ഗ്രാന്റ്സ് സ്റ്റേക്ക് പരീക്ഷിക്കാൻ താൽപ്പര്യമുണ്ടോ? ഗിറ്റ്കോയിൻ ടീമിനൊപ്പം ഒരു ഡെമോ ബുക്ക് ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക് ഗ്രാന്റ്സ് സ്റ്റാക്ക് വെബ്പേജ് സന്ദർശിക്കുക.