Optimism-മിനെ കുറിച്ച് ഒരു തുടക്കക്കാരൻ അറിയേണ്ടതെല്ലാം
ഇതീരിയമിന്റെ ഒരു ആവേശകരമായ ലെയർ 2 റോളപ്പിനെ കുറിച്ച് പഠിക്കാം
പ്രിയ ബേങ്ക്ലെസ്സ് നേഷൻ,
ഇതീരിയമിന്റെ ഏറ്റവും വലിയ രണ്ടാമത്തെ EVM-compatible ലെയർ 2 ചെയിനായ Optimism അവരുടെ ആദ്യത്തെ ടോക്കൻ Airdrop പ്രക്യാപിച്ചു 🤯
👉 ഈ Airdrop#1-ൻ യോഗ്യരാവുനുളള നിബന്ധനകൾ ഇതാ
👉 നിങ്ങൾ യോഗ്യരാണോ എന്നറിയാൻ ഇവിടെ നോക്കുക
ഞങ്ങൽ ഈ Airdrop കഴിഞ്ഞ വർഷം Airdrop guide-ൽ പ്രവചിച്ചിരുന്നു. നിങ്ങൾ ഒരു പ്രീമിയം സബ്സ്ക്രൈബർ ആണെങ്കിൽ നിങ്ങൾക്ക് ഇതിൽ നിന്ന് ഉപകാരമുണ്ടായി എന്ന് ഞങ്ങൾ വിചാരിക്കുന്നു!(ഞങ്ങൾ പ്രവചിച്ച മറ്റു Airdrop-കളെ പറ്റി അറിയാൻ ഇവിടെ നോക്കുക)
Optimism ഇപ്പോൾ 108 Dapps-സുമായി $700m TVL-ലേക്ക് അതിശക്തമായി അടുത്തു കൊണ്ടിരിക്കുന്നു.
Optimism നമുക്ക് ചിലവ് കുറഞ്ഞ വേഗമേറിയ ഇടപാടുകൾ ഇതീരിയമിന്റെ സെക്യൂരിറ്റിയുടെ ഉറപ്പോടു കൂടെ തരുന്നു.
രണ്ടു ലോകത്തിലേയും ഏറ്റവും നല്ലത്!! ഇതീരിയം - റോളപ്പ്സ് ഉപയോഗിച്ച് സ്കെയിൽ ചെയ്യുകയാണ്.
ടോക്കൻ ലോഞ്ച് വാർത്തയാൽ Optimism ഒന്നു കൂടി ശക്തമാവാൻ പോവുന്നു.
നിങ്ങൾ ഇതുവരെ Optimism-മിനെ കുറിച്ച് കേട്ടിട്ടില്ല എന്നു വച്ച് നിങ്ങൾ എല്ലാ അവസരവും പാഴാക്കി എന്നല്ല, വാസ്ഥവത്തിൽ ഇത് ഒരു തുടക്കം മാത്രമാണെന്നാണ് Optimism ടീമിന്റെ എപ്പിസോഡിൽ നിന്ന് ഞങ്ങൾക്ക് മനസ്സിലായത്.
William നിങ്ങൾക്ക് Optimism-നെ കുറിച്ച് അറിയേണ്ടതെല്ലാം ഇന്ന് ഇവിടെ കാണിച്ചു തരും. തുടങ്ങാം.
- RSA
മറ്റൊരു Airdrop മിസ്സാക്കാതിരിക്കാൻ Bankless Premium നേടി Ultimate Guide to Airdrop വായിക്കൂ
Optimism-മിനെ കുറിച്ച് ഒരു തുടക്കക്കാരൻ അറിയേണ്ടതെല്ലാം
ഞങ്ങൾ ഇതുവരെ കണ്ടതിൽ വെച്ചുളള ഒരു ആവേശകരമായ L2 സ്കെയിലിംഗ് സൊല്യൂഷൻ ആണ് Optimism. ഇന്നത്തെ ബേങ്ക്ലെസ്സ് ന്യൂസ്ലെറ്റർ, തുടക്കക്കാർക്ക് ഇതീരിയം അടിസ്ഥാനമാക്കിയുളള ഇടപാടുകൾ L2s ഉപയോഗിച്ച് എങ്ങനെ വളരെ ചിലവ് കുറച്ചും വേഗത്തിലും നടത്താം എന്ന് കാണിക്കും.
ലക്ഷ്യം: Optimism എക്സ്പ്ലോർ ചെയ്യാൻ പഠിക്കൽ
കഴിവ്: തുടക്കക്കാരൻ
ശ്രമം: 25min
ROI: Optmism DeFi-ൽ +25% വരെ
ക്രിപ്റ്റോയുടെ ഭാവിയിൽ അതിയായി വിശ്വസിക്കുന്നവർ ആണോ? എങ്കിൽ Optimism നിങ്ങൾക്ക് ഉളളതാണ്.
Roll ups, validiums, & volitions വ്വൗ!
ഇതീരിയമിന്റെ L2 എക്കോസിസ്റ്റം ഇപ്പോൾ എല്ലാ രീതിയിലും വളർന്നു കൊണ്ടിരിക്കുകയാണ്. ബ്ലോക്ക്ചെയിനിനെ സ്കെയിൽ ചെയ്യാനുളള ഈ "endgame" ക്രിപ്റ്റോയെ എല്ലാവരിലേക്കും ഇടപാടുകൾ ചിലവ് കുറച്ചും വേഗത്തിലുമായതിനാൽ എത്തിക്കുന്നു.
L2s എല്ലാം അവരുടെ തുടക്കകാലത്താണ്, എന്നിരുന്നാലും Optimism ഇപ്പോൾ തന്നെ ഒരു താരമാണ്. Optimism പ്രൊജക്റ്റ് അതിന്റെ പേര് സ്വീകരിച്ചത് അതിന്റെ "optimistic rollup" എന്ന റോളപ്പ് സ്റ്റൈലിൽ നിന്നു തന്നെയാണ്.
Optimism എങ്ങനെയാണു പ്രവർത്തിക്കുന്നത്
വളരെ ലളിതമായി പറഞ്ഞാൽ Optimism ഓഫ്-ചെയിന് ട്രാൻസാക്ഷനുകൾ ഒരു കൂട്ടം കെട്ടായി എടുത്തു വെക്കും എന്നിട്ട് അതൊക്കെ ശെരി ആണെന്ന് വിചാരിക്കും, അതൊക്കെ ശെരി അല്ല എന്ന് ആരെങ്കിലും പറയുന്നത് വരെ, ഈ രീതിയുടെ പേരാണ് fraud proofs.
Optimism ആത്യന്തികമായി ഡാറ്റകൾ എല്ലാം ഇതീരിയമിൽ എത്തിക്കുന്നുണ്ടെങ്കിലും ഇതീരിയം-ട്രാൻസാക്ഷനുകൾ എല്ലാം ഓഫ്-ചെയിനായിട്ടാണ് നടപ്പിലാക്കുന്നത്. ഇങ്ങനെ ചെയ്യുന്നതിനാൽ Optimism-ൻ മികച്ച ട്രാൻസാക്ഷനുകൾ സാധ്യമാക്കാനും സുരക്ഷ ഉറപ്പു നൽകാനും സാധിക്കുന്നു. ഇതെല്ലാം മെയിൻ-നെറ്റിലെ ഗ്യാസ് ഫീസ് ഇല്ലാതെയും ട്രാൻസാക്ഷനുകൾ എളുപ്പത്തിൽ ആക്കിയും ആണെന്ന് ഓർക്കുക, ഇതെല്ലാം ഇതീരിയം മെയിൻ-നെറ്റിലെ സുരക്ഷയോടു കൂടിയാണ് Optimism നമുക്ക് നൽകുന്നതും.
Optimism ഇതീരിയം വിർച്യുൽ മെഷീനിൻ (EVM) സമാനമായി ഉളള സേവനങ്ങൾ നൽകുന്ന നിലവിലെ ഏക L2 ആണ് എന്നതും ശ്രദ്ധേയമാണ്.
അതുപോലെ തന്നെ Optimism - ഇതീരിയം പ്രോട്ടോകോൾ spec-മായി ഒത്തുപോവുന്ന ആദ്യത്തെ L2 ആണ്. ഈ EVM സമാനത ഒരു compiler-റുടെ ആവശ്യത്തെ ഇല്ലാതെയാക്കി Optimism-ൽ തുടങ്ങാൻ ആഗ്രഹിക്കുന്ന NFT, DeFi പ്രൊജക്ടുകൾക് ഒറ്റ ക്ലിക്കിൽ Optimism-ൽ തുടങ്ങാനുളള സംവിധാനം ഒരുക്കുന്നു. അതിനു ശേഷം നിലവിലുളള ഇതീരിയം L1 ടൂളുകൾ എല്ലാം ഉപയോഗിക്കുന്നതും സാധ്യമാക്കുന്നു.
ഉദാ. Hardhat, Vyper etc
Optimism ചുരുക്കത്തിലുള ചരിത്രം
ജനുവരി 2019: Optimism-ടീമിന്റെ മുൻഗാമി സ്വയം പരിചയപ്പെടുത്തുകയും Plasma Cash-ന്റെ സ്കെയിലിംഗ് സൊല്യൂഷന്റെ Spec-നെ പരിചയപ്പെടുത്തുകയും ചെയ്തു
ഫെബ്രുവരി 2019: Plasma ടീം ഒരു പൊതു ആവശ്യത്തിനുളള Plasma നടപ്പാക്കുന്നതിനെ കുറിച്ച് അവതരിപ്പിച്ചു.
ജൂലൈ 2019: Plasma ടീം അവരുടെ ഒപ്ടിമിസ്റ്റിക് വിർച്യുൽ മെഷീൻ(OVM) അവതരിപ്പിച്ചു. " എല്ലാ L2 പ്രോട്ടോക്കോളിനെയും സപ്പോർട്ട് ചെയ്യാൻ വേണ്ടി നിർമ്മിച്ച വിർച്യുൽ മെഷീൻ ".
ഒക്റ്റോബർ 2019: Uniswap-മായി ഒത്തുചേർന്ന് ടെസ്റ്റിങ്ങിനായി ഒരു ഒപ്ടിമിസ്റ്റിക് റോളപ്പ് DEX ആയ Unipig.exchange Plasma ടീം റിലീസ് ചെയ്തു.
ജനുവരി 2020: Plasma ടീം Optimism എന്നു പേരു മാറ്റി, ഇതീരിയമിനെ സ്കെയിൽ ചെയ്യുന്നതിൽ ശ്രദ്ധ നൽകുന്ന ഒരു ജനങ്ങൾക്ക് ഉപകാരം ചെയ്യാനുളള കോർപറേഷൻ.
ഫെബ്രുവരി 2020: Optimism അതിന്റെ ഒപ്ടിമിസ്റ്റിക് വിർച്യുൽ മെഷീനിന്റെ(OVM) കോഡ് ലോകത്തിനു വെളിപ്പെടുത്തി.
മെയ് 2022: ഡെറിവേറ്റീവുകളുടെ dapp ആയ synthetix OVM-ൽ അവരുടെ പ്രോട്ടോക്കോളിന്റെ ഒരു ഡെമോ റിലീസ് ചെയ്തു.
ജനുവരി 2021: Optimism അവരുടെ മെയിനെറ്റ് സോഫ്റ്റ് ലോജ്ജ് നടത്തി.
ജൂലൈ 2021: Uniswap V3 Optimism-ൽ ആരംഭിച്ചു
ജൂലൈ 2021: Optimism അവരുടെ റെട്രോആക്റ്റിവ് പബ്ലിക് ഗുഡ് ഫണ്ടിംഗിന് തുടക്കം കുറിച്ചു, അതായത് Optimism L2 പ്രവർത്തനത്തിൽ നിന്ന് ലഭിക്കുന്ന പണം Optimism ടീം മുഴുവനായി ഡിസെൻട്രലൈസ്ഡ് ആവാൻ ഉപയോഗിക്കുന്നതിന് പകരം പബ്ലിക് ഗുഡ് ഫണ്ട് ചെയ്യാൻ ഉപയോഗിച്ചു എന്നാണ്.
ഒക്ടോബർ 2021: മുഴുവൻ രീതിയിലും EVM സമാനത നൽകുന്ന Optimism പുറത്തിറക്കി
ഡിസംബർ 2021: Optimism സൃഷ്ടാക്കൾ L2-കൾക്ക് ഉണ്ടായിരുന്ന സമ്മതം ഉള്ള L2-കൾ എന്ന ലിസ്റ്റ് ഒഴിവാക്കി. അങ്ങനെ dapp-കൾക്ക് നെറ്റ്വർക്കിൽ സമ്മതം ആവശ്യമില്ലാതെ വിന്യസിക്കൽ സാധ്യമായി.
മാർച്ച് 2022: Optimism ടീം Cannon-നെ വെളിപ്പെടുത്തി-നെറ്റ്വർക്കിന്റെ ന്യൂ ജെൻ ഫാൾട് പ്രൂഫ് സിസ്റ്റം.
ഏപ്രിൽ 2022: Optimism അതിന്റെ ചുമതല കമ്മ്യൂണിറ്റിക് നൽകുന്നതിനായി അവരുടെ OP ടോക്കൺ അവതരിപ്പിച്ചു
Optimism എങ്ങനെ ഉപയോഗിച്ച് തുടങ്ങാം
എങ്ങനെയാണ് ഒരു Optimism വാലറ്റ് ഉണ്ടാക്കുന്നത്
Optimism EVM ആയി ഒത്തുപോവുന്നത് ആയതിനാൽ നിങ്ങളുടെ ഇത്തീരിയം വാലെറ്റിലെക്ക് ഒരു Optimism അക്കൗണ്ട് വളരെ എളുപ്പത്തിൽ ആഡ് ചെയ്യാം. ഉദാഹരണത്തിന്, നിങ്ങൾക്ക് ഒരു Metamask വാലറ്റ് ഉണ്ടെന്ന് വിചാരിക്കുക. Optimism വളരെ എളുപ്പത്തിൽ ആഡ് ചെയ്യാനായി Chainlist-ലേക്ക് പോയി വാലറ്റ് ബന്ധിപ്പിച്ച് Optimism തിരെഞ്ഞെടുത്താൽ മതി. അങ്ങനെ നിങ്ങൾക് Ethereum-ത്തിലേക്കും Optimism-ത്തിലേക്കും നെറ്റ്വർക്ക് ബട്ടൺ ഉപയോഗിച്ച് മാറി കളിക്കാം.
Optimism-ലേക്ക് പണം എത്തിക്കൽ
ഇതീരിയമിൽ നിന്ന് Optimism-ലേക്ക് പണം എത്തിക്കാൻ നോക്കുകയാണോ നിങ്ങൾ? അത് വളരെ എളുപ്പമാണ്!
Optimism ടീം ഒരു പുതിയ UI അവതരിപ്പിച്ചിട്ടുണ്ട് അത് മൂന്നാം കക്ഷികളുടെ പാലങ്ങളെ എല്ലാം ഒരൊറ്റ തുറമുഖം ആക്കി മാറ്റിയിട്ടുണ്ട്. Optimism-ലേക്ക് പണം എത്തിക്കാൻ നിങ്ങൾക്ക് ഒരു ചെയിനോ ഡെബിറ്റ് കാർഡോ ഒരു കേന്ദ്രികൃത ക്രിപ്റ്റോ എക്സ്ചേഞ്ചോ ഉപയോഗിക്കാം. കൂടാതെ നിങ്ങൾക്ക് Optimism-ൽ നിന്ന് Ethereum-ലേക്ക് പണം തിരിച്ചു കൊണ്ടുവരാൻ നിരവധി മാർഗങ്ങൾ ഉപേയാഗിക്കാവുന്നതുമാണ്.
നിങ്ങൾക്ക് ആവശ്യമുള്ള എന്തും, നിങ്ങൾക്ക് എപ്പോൾ ആവശ്യമുള്ളപ്പോഴും.
Optimism തുടക്കക്കാരൻ ആവശ്യമുള്ളവ
Optimism ഇക്കോസിസ്റ്റം ഉപയോഗിക്കുന്നത് കുറച്ചു കൂടെ എളുപ്പമാക്കാൻ ഇതാ:
ടൂൾസ് 🔨
വായന 📚
കാണുക 📺
മെറ്റാവേഴ്സൽ 🎨
Optimism-ലെ ഏറ്റവും വലിയ ആപ്പുകൾ
1. Synthetix
സിന്തറ്റിക് അസറ്റ് പ്രോട്ടോക്കോൾ ആയ Synthetix ആണ് നിലവിലെ ഏറ്റവും വലിയ L2 dapp. Optimism-ൽ 1500 കോടിക്ക് മുകളിൽ മൂല്യം കൈവശമുണ്ട്. Optimism-നെ സ്വീകരിച്ച ആദ്യത്തെ dapp-കളിൽ ഒന്നായിരുന്നു Synthetix അതിനാലെന്നെ ഏറ്റവും വലിയ dapp ആയതിൽ വലിയ അതിശയം ഒന്നുമില്ല. മാത്രമല്ല തുടക്കത്തിൽ വന്നതിനാലെന്നെ Optimism-ൽ Synthex-ൻ ഒരു വലിയ സ്ഥാനവും ലഭിച്ചു.
2. Uniswap
എല്ലാവരും Uniswap-നെ നോക്കിയാണ് വികേന്ദ്രീകൃത എക്സ്ചേഞ്ചുകളെ അളക്കാർ. കഴിഞ്ഞ വേനൽകാലത്ത് Uniswap Optimism-ൽ ആരംഭിച്ചപ്പോൾ അത് ആൾകാരിൽ Optimism DeFi ഉപയോഗിക്കുന്നതിൽ ഒരു വലിയ താൽപര്യം സൃഷ്ട്ടിച്ചു. നിങ്ങൾക്ക് ഇപ്പോൾ ക്രിപ്റ്റോ ഇടപാടുകൾ ചിലവ് കുറച്ചു നടത്തണം എന്നുണ്ടെങ്കിൽ Optimism-ലെ Uniswap V3 ഒരു നല്ല ഓപ്ഷൻ ആണ്.
3. Perpetual Protocol
Perpetual protocol ഒരു ഓൺ ചെയിൻ പെർപേച്ചുവൽ ഫ്യുച്ചേർസിന്റെ (Perpetual futures) വികേന്ദ്രീകൃത എക്സ്ച്ചേജ് ആണ്. നിലവിൽ Ethereum, Optimism, Gnosis Protocol എന്നിവയിൽ എല്ലാം Perpetual protocol ഉപയോഗിക്കാം. നിങ്ങൾ ലാഭകരമായ രീതിയിൽ പെർപേച്ചുവൽ ഇടപാടുകൾ നടത്താൻ ആഗ്രഹിക്കുന്നെങ്കിൽ Perpetual protocol ഇന്നത്തെ കാലത്ത് നല്ല ഓപ്ഷൻ ആണ്.
ബോണസ് പ്രൊജക്ടുകൾ
Optimism-le മറ്റു ശ്രദ്ധേയമായ dapps:
Stargate: ഒരു ഒമ്നിചെയിൻ ഇന്ററോപബിലിറ്റി പ്രോട്ടോകോൾ.
Lyra: ഒരു ഓപ്ഷൻസ് ട്രേഡിങ് പ്രോട്ടോകോൾ.
Synapse: ഒരു ക്രോസ്സ്-ചെയിൻ ബ്രിഡ്ജിങ് പ്രോട്ടോകോൾ.
Hop Protocol: ഒരു ക്രോസ്സ്-ചെയിൻ ബ്രിഡ്ജിങ് പ്രോട്ടോകോൾ.
ZipSwap: Uniswap DEX പ്രോട്ടോകോളിന്റെ ഫോർക്ക്
Curve: DeFi-യിലെ ഒരു വളരെ പ്രശസ്തമായ DEX.
Arakis Finance: ഒരു ലിക്യുഡിറ്റി മാനേജ്മെന്റ് പ്രോട്ടോകോൾ.
സമ്മറി
Optimism ഏറ്റവും വലിയ L2-കളിൽ ഒന്നാണ്. അവരുടെ OP ടോക്കൺ ഞങ്ങൾ കണ്ടതിൽ വച്ചുള്ള ഏറ്റവും വലിയ L2 ടോക്കൺ റിലീസും ആണ്.
ഞങ്ങൾ ഇപ്പോഴും ക്രിപ്റ്റോ ഇക്കോണമിയിൽ OP ടോക്കണിന്റെ സ്ഥാനത്തെ പറ്റി ആലോചിക്കുകയാണ്, എന്നു വെച്ചു നിങ്ങൾ ഇതിനെ കുറച്ചു കാണരുത്. Ethereum L2-കളുടെ ഉയർച്ചയെ വ്യക്തമാക്കുന്ന ഒരു നാഴിക കല്ല് തന്നെയാണ് ഇത്.
Optimism ഇപ്പോൾ തന്നെ വളരെ വേഗതയുള്ളതും ചിലവ് കുറഞ്ഞതും ആണ് എന്നാലും Optimism അതിന്റെ പൂർണ ശക്തിയിൽ എത്താൻ കൂടുതൽ വികേന്ദ്രീകൃതമാവേണ്ടതുണ്ട്. OP ടോക്കൺ റിലീസ് ആ പാതയിൽ ഉള്ള വലിയ ഒരു ചുവട് ആണ്.
നിങ്ങൾ ക്രിപ്റ്റോക്ക് വളരെ നല്ല ഭാവിയുണ്ട് എന്ന് വിശ്വസിക്കുന്നുണ്ടെങ്കിൽ ഇനി വരാനുള്ള L2 വിന്റെ വികസനത്തിൻ തയ്യാറെടുക്കാൻ Optimism ഇപ്പോൾ തന്നെ ഉപയോഗിച്ച് പഠിക്കുന്നത് വളരെ നല്ല ഒരു മാർഗമാണ്.
പ്രവർത്തനങ്ങൾ
Optimism ഇക്കോസിസ്റ്റമിലെ പ്രൊജക്റ്റുകൾ എക്സ്പ്ലോർ ചെയ്യുക.
ആർബിട്രത്തിലെ 5 അവസരങ്ങൾ നിങ്ങൾക്ക് നഷ്ടമായെങ്കിൽ വായിക്കുക.
രചയിതാവ് ബയോ
William M. Peaster ഒരു പ്രൊഫഷണൽ എഴുത്തുകാരനും മെറ്റാവേർസലിന്റെ സൃഷ്ടാവുമാണ് - ക്രിപ്റ്റോ ഇക്കോണമിയിലെ NFT-കളുടെ ആവിർഭാവത്തെ കേന്ദ്രീകരിച്ചുള്ള ഒരു പുതിയ ബാങ്ക്ലെസ്സ് ന്യൂസ്ലെറ്റർ. അദ്ദേഹം അടുത്തിടെ ബാങ്ക്ലെസ്സ്, JPG, എന്നിവയ്ക്കും മറ്റും നൽകി വരുന്നു!
സാമ്പത്തിക അല്ലെങ്കിൽ നികുതി ഉപദേശം അല്ല.
ഈ വാർത്താക്കുറിപ്പ് കർശനമായി വിദ്യാഭ്യാസപരമാണ്, നിക്ഷേപത്തെ സംബന്ധിക്കുന്ന ഉപദേശമോ ഏതെങ്കിലും ആസ്തികൾ വാങ്ങാനോ വിൽക്കാനോ സാമ്പത്തിക തീരുമാനങ്ങൾ എടുക്കാനോ ഉള്ള അഭ്യർത്ഥനയോ അല്ല. നിങ്ങളുടെ അക്കൗണ്ടന്റുമായി സംസാരിക്കുക. നിങ്ങളുടെ സ്വയം തിരിച്ചറിയുക.
വെളിപ്പെടുത്തൽ. കാലാകാലങ്ങളിൽ ഞങ്ങൾ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളിലേക്ക് ഈ വാർത്താക്കുറിപ്പിൽ ലിങ്കുകൾ ചേർത്തേക്കാം. ഈ ലിങ്കുകളിലൊന്നിലൂടെ നിങ്ങൾ എന്തെങ്കിലും വാങ്ങുകയാണെങ്കിൽ ഞങ്ങൾക്ക് കമ്മീഷൻ ലഭിച്ചേക്കാം. അത്തരം അസാഹചര്യങ്ങളിൽ ഞങ്ങൾ അത് വെളിപ്പെടുത്തുകയും ചെയ്യും.
DeFi, NFT-കൾ, Ethereum, Bitcoin എന്നിവയിലേക്കുള്ള ആത്യന്തിക ഗൈഡ്. ബാങ്ക്ലെസ്സ് യാത്രയിൽ 200,000+ മറ്റുള്ളവരുമായി ചേരൂ. നിങ്ങളുടെ ഓപ്പൺ ഫിനാൻസ് ഗെയിം മെച്ചപ്പെടുത്താൻ നിങ്ങളെ സഹായിക്കുന്നതിന് ഞങ്ങൾ പണവും സാങ്കേതിക ഉൾക്കാഴ്ചയും സമന്വയിപ്പിക്കുന്നു. നമുക്ക് അവസരങ്ങൾ പാഴാക്കാതിരിക്കാം!